Webdunia - Bharat's app for daily news and videos

Install App

തമിഴ് സംവിധായകന്‍ വിക്രം സുകുമാരന്‍ ഹൃദയാഘാതത്തെതുടര്‍ന്ന് അന്തരിച്ചു; മരണം നിര്‍മാതാവിനോട് കഥ പറഞ്ഞ് മടങ്ങുമ്പോള്‍

മദയാനൈ കൂട്ടം എന്ന ആദ്യ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് വിക്രം സുകുമാരന്‍.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 2 ജൂണ്‍ 2025 (11:56 IST)
Vikram Sukumaran
തമിഴ് സംവിധായകന്‍ വിക്രം സുകുമാരന്‍ ഹൃദയാഘാതത്തെതുടര്‍ന്ന് അന്തരിച്ചു. 47 വയസായിരുന്നു. മധുരയില്‍ നിന്ന് ഒരു നിര്‍മ്മാതാവിന് പുതിയൊരു സിനിമയുടെ തിരക്കഥ വിവരിച്ചുകൊടുത്ത ശേഷം മടങ്ങുമ്പോള്‍ അദ്ദേഹത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. മദയാനൈ കൂട്ടം എന്ന ആദ്യ ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് വിക്രം സുകുമാരന്‍.
 
മധുരയില്‍ നിന്ന് ഒരു നിര്‍മ്മാതാവിന് പുതിയൊരു തിരക്കഥ വിവരിച്ചുകൊടുത്ത ശേഷം ചെന്നൈയിലേക്ക് ബസില്‍ കയറാന്‍ പോകുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടു. പിന്നാലെ ബോധരഹിതനായി വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചിരുന്നു. 
 
സംവിധായകന്റെ അവസാന ചിത്രം രാവണ കോട്ടം ആയിരുന്നു. ശാന്തു ഭാഗ്യരാജാണ് അതില്‍ പ്രധാന വേഷം ചെയ്തത്. 1999 മുതല്‍ 2000 വരെ അദ്ദേഹം ബാലു മഹേന്ദ്രയുടെ സഹായിയായി ജോലി ചെയ്തു. വിക്രം സുകുമാരന്റെ വിയോഗത്തില്‍ ശാന്തു അനുശോചനം രേഖപ്പെടുത്തി. പ്രിയപ്പെട്ട സഹോദരാ, നിന്നില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു, ഓരോ നിമിഷവും ഞാന്‍ എപ്പോഴും വിലമതിക്കും. വളരെ വേഗം പോയി. നിന്നെ മിസ്സ് ചെയ്യും. #RIPVikramSugumaran, (sic)'.- ശാന്തു കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

ഈദ് ആഘോഷത്തിനിടയിലും ഇസ്രയേലിന്റെ മനുഷ്യകുരുതി; ഗാസയില്‍ 42 പേര്‍ കൂടി കൊല്ലപ്പെട്ടു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിക്കുന്നു; കേസുകൾ കൂടുതൽ കേരളത്തിൽ

പത്ത് പേരെ വിവാഹം ചെയ്ത് തട്ടിപ്പ്, പതിനൊന്നാമത്തെ വിവാഹത്തില്‍ അറസ്റ്റ്; കുടുക്കിയത് പ്രതിശ്രുത വരന്‍

Shine Tom Chacko: 'ഇടയ്ക്കു ഞാന്‍ ഉറങ്ങിപ്പോയി, അപ്പോഴേക്കും ഡാഡി..'; അപകടത്തെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

അടുത്ത ലേഖനം
Show comments