Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐഒസിയില്‍ ടാങ്കര്‍ ലോറികളുടെ പണിമുടക്ക് നാലാംദിവസം; പമ്പുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

ഐഒസിയില്‍ ടാങ്കര്‍ ലോറികളുടെ പണിമുടക്ക് നാലാംദിവസം

തൃപ്പൂണ്ണിത്തുറ
തൃപ്പൂണിത്തുറ , ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (09:39 IST)
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ ഒ സി) പമ്പുകളിലേക്ക് ഇന്ധനമെത്തിക്കുന്ന ടാങ്കര്‍ ലോറികളുടെ പണിമുടക്ക് നാലാംദിവസത്തേക്ക്. പണിമുടക്ക് നീളുന്നതോടെ ഐ ഒ സി പമ്പുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. സംസ്ഥാനത്തുടനീളം 950 പമ്പുകളാണ് ഐ ഒ സിക്കുള്ളത്.
 
ഇരുമ്പനം ഐ ഒ സി ടെര്‍മിനലില്‍ ടാങ്കര്‍ ലോറി ഉടമകളും ഡ്രൈവര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ ശനിയാഴ്ചയാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് കടന്നത്. സംയുക്ത തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിലാണ് അനിശ്ചിതകാല പണിമുടക്ക്.
 
പണിമുടക്ക് നാലാം ദിവസത്തിലേക്ക് എത്തിയതോടെ മിക്ക പെട്രോള്‍ പമ്പുകളിലും ഇന്ധനക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. സംസ്ഥാനത്ത് വിമാന ഇന്ധനം കൊണ്ടുപോകുന്നതും ഇരുമ്പനത്തുനിന്നാണ്. അതിനാല്‍, വ്യോമയാന മേഖലയും ഇന്ധനക്ഷാമത്തിന്റെ ആശങ്കയിലാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടാറ്റാ സണ്‍സ് ചെയമാന്‍ പദവിയില്‍ നിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കി; താല്‍ക്കാലിക ചുമതല രത്തന്‍ ടാറ്റയ്ക്ക്