ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ തള്ളി തന്ത്രി കണ്ഠര് രാജീവര്
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശങ്ങള്‍ തള്ളി ശബരിമല തന്ത്രി കണ്ഠര് രാജീവര്.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശങ്ങള്‍ തള്ളി ശബരിമല തന്ത്രി കണ്ഠര് രാജീവര്. ഒരു കാര്യത്തിലും ഏകപക്ഷീയമായ തീരുമാനമെടുക്കാൻ ആർക്കും സാധിക്കില്ല. സർക്കാരിന്റെ നിലപാടുകൾക്കപ്പുറം ദേവഹിതം നോക്കേണ്ടത അത്യാവശ്യമാണ്. 365 ദിവസവും ദര്‍ശനമെന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ഡലകാലം അടുത്തെത്തിയ ഈ വേളയില്‍ ശബരിമലയെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്. ശബരിമല ദര്‍ശനത്തിന് സ്ത്രീകളെന്തിനാണ് അനാവശ്യമായ തിടുക്കം കാണിക്കുന്നത്. വെറുതേ വിവാദങ്ങളുണ്ടാക്കാനായി ആസൂത്രിത ശ്രമമാണ് നടക്കുന്നത്. വിഐപികളുടെ കൈയില്‍ നിന്നും പണം വാങ്ങി ദര്‍ശനം അനുവദിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.