Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതുയുഗത്തിലേക്ക് വന്‍ കുതിപ്പുമായി ടാറ്റാ മോട്ടോര്‍സ്; കൊച്ചിയില്‍ രണ്ട് ഇലക്ട്രിക് മൊബിലിറ്റി പ്രീമിയം സ്റ്റോറുകള്‍ ആരംഭിച്ചു

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കുന്ന ഉപഭോക്താക്കളുടെ എണ്ണം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്

TATA

രേണുക വേണു

, വെള്ളി, 30 ഓഗസ്റ്റ് 2024 (20:01 IST)
കൊച്ചിയില്‍ രണ്ട് പുതിയ ഇവി എക്‌സ്‌ക്ലൂസീവ് റീട്ടെയില്‍ സ്റ്റോറുകള്‍ ആരംഭിച്ച് ടാറ്റ മോട്ടോര്‍സിന്റെ ഉപവിഭാഗവും രാജ്യത്തെ ഇ വിപ്ലവത്തിന് തുടക്കം കുറിക്കുകയും ചെയ്ത ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി (ടിപിഇഎം). ഇടപ്പള്ളി, കളമശ്ശേരി എന്നിവിടങ്ങളിലാണ് ഈ പ്രീമിയം റീട്ടെയില്‍ സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഇവി ഉപഭോക്താക്കള്‍ക്ക് പരമ്പരാഗത കാര്‍ വില്‍പ്പനയില്‍ നിന്നും ഉപരിയായി ഏറ്റവും മികവുറ്റതും നൂതനവുമായ പര്‍ച്ചേസ്, ഓണര്‍ഷിപ്പ് അനുഭവങ്ങള്‍ ഈ സ്റ്റോറുകളിലൂടെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.
 
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ സ്വന്തമാക്കുന്ന ഉപഭോക്താക്കളുടെ എണ്ണം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം ഉപഭോക്താക്കളുടെ തീരുമാനങ്ങള്‍ കൂടുതല്‍ പക്വവും പുതിയ കാലത്തിനനുരിച്ച് വളര്‍ച്ചയുള്ളവയുമായി മാറിക്കൊണ്ടിരിക്കുന്നു. ഉത്പന്നത്തിന്റെ സവിശേഷതകള്‍ മുതല്‍ ഉടമസ്ഥത വരെയുള്ള വാങ്ങല്‍ കാലയളവില്‍ ഏറ്റവും മികച്ച സേവനങ്ങള്‍ തന്നെ തങ്ങളുടെ ബ്രാന്‍ഡ് വാഗ്ദാനം ചെയ്യണമെന്നാണ് ഓരോ ഇവി ഉപഭോക്താവും ആഗ്രഹിക്കുന്നത്. കൂട്ടായ്മ, സാങ്കേതികത, സുസ്ഥിരത എന്നീ മൂല്യങ്ങളുടെ കരുത്തുള്ള മൊബിലിറ്റി മേഖലയുടെ ഭാവി കൂടുതല്‍ ബലപ്പെടുത്തുകയാണ് ഉപഭോക്താക്കളില്‍ നിന്നുള്ള ഇത്തരം മാറ്റങ്ങളും അതിലൂടെയുണ്ടാകുന്ന പുതിയ കണ്‍സ്യൂമര്‍ ഫേസിംഗ് ബ്രാന്‍ഡ് ഐഡന്റിറ്റിയും. ഓരോ ഉപഭോക്താവിന്റെയും താത്പര്യങ്ങള്‍ ടാറ്റ ഇവി സ്റ്റോറുകള്‍ മനസ്സിലാക്കുന്നു. ഓരോരുത്തര്‍ക്കും ആവശ്യമായ വിവരങ്ങള്‍, അഭിപ്രായങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങിയവ ഏറ്റവും സൗഹൃദപരമായ അന്തരീക്ഷത്തില്‍ ഉറപ്പുവരുത്തുന്ന രീതിയിലാണ് ടാറ്റ ഇവി സ്റ്റോറുകളുടെ രൂപകല്‍പ്പന. സുഖകരവും സൗകര്യപ്രദവുമായ രീതിയില്‍ ഉപഭോക്താക്കള്‍ക്ക് ഇവിടെ സേവനങ്ങള്‍ സ്വന്തമാക്കാം.
 
കേരള ജനത എപ്പോഴും മാറ്റങ്ങള്‍ക്കൊപ്പമാണെന്നും രാജ്യത്തെ ഇവി വിപണിയുടെ 5.6 ശതമാനം കേരളത്തില്‍ നിന്നാണെന്നും ടാറ്റാ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്ര പറഞ്ഞു. സൗകര്യപ്രദവും ഡിജിറ്റൈസ്ഡ് ആയതുമായ ഉടമസ്ഥതാനുഭവം വാഗ്ദാനം ചെയ്യുന്നതിനായും ഇവി വിപണി കൂടുതല്‍ വ്യാപിക്കുന്നതിനുമായും വിട്ടുവീഴ്ചകളില്ലാതെ ഗുണമേന്മയുള്ള സേവനങ്ങള്‍ ഉറപ്പാക്കുവാന്‍ ടാറ്റ മോട്ടോര്‍സ് പ്രതിജ്ഞാബദ്ധരാണ്. കൂടാതെ വൈകാതെ തന്നെ കേരളത്തിലെ മറ്റ് പ്രധാന നഗരങ്ങളില്‍ എക്‌സ്‌ക്ലൂസീവ് ഇവി സര്‍വീസ് സെന്ററുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഴുത്തില്‍ പെരുമ്പാമ്പിനെ ചുറ്റി അഭ്യാസം; 60കാരനെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെടുത്തി പാമ്പ്