മുടി ശരിയായി വെട്ടിയില്ല, പത്തനംതിട്ടയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്ലാസ്സില്‍ നിന്ന് പുറത്താക്കി

വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മീഷനിലും സിഡബ്ല്യുസിയിലും പരാതി നല്‍കിയിട്ടുണ്ട്.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 2 ജൂണ്‍ 2025 (18:08 IST)
പത്തനംതിട്ട: മുടി ശരിയായി മുറിക്കാത്തതിന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്ലാസ്സില്‍ നിന്ന് പുറത്താക്കി. പത്തനംതിട്ടയിലെ അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മീഷനിലും സിഡബ്ല്യുസിയിലും പരാതി നല്‍കിയിട്ടുണ്ട്.
 
'ഞാന്‍ സ്‌കൂളില്‍ പോയപ്പോള്‍ രണ്ട് അധ്യാപകര്‍ എന്നെ തടഞ്ഞു നിര്‍ത്തി. അവര്‍ എന്റെ അച്ഛന്റെ ഫോണ്‍ നമ്പര്‍ ചോദിച്ചു. അച്ഛന്‍ വന്നില്ലെങ്കില്‍ എന്നെ ക്ലാസ്സില്‍ കയറാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു. ഇന്നലെ എന്റെ മുടി വെട്ടി, പക്ഷേ ശരിയായി വെട്ടിയിട്ടില്ല എന്നാണ് അധ്യാപകന്‍ പറഞ്ഞത്. മൂന്ന് മണിക്കൂര്‍ അവര്‍ എന്നെ ക്ലാസിന് പുറത്ത് നിര്‍ത്തി'- വിദ്യാര്‍ത്ഥി പറയുന്നു.
 
കുട്ടിയുടെ പിതാവിനെ വിളിച്ച് സ്‌കൂളില്‍ വരാന്‍ അധ്യാപകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ വൈകുന്നേരം കുട്ടിയുടെ മുടി ശരിയായി വെട്ടിക്കാമെന്ന് പറഞ്ഞെങ്കിലും കുട്ടിയെ ക്ലാസ്സില്‍ കയറ്റാന്‍ അധ്യാപകര്‍ സമ്മതിച്ചില്ലെന്നാണ് പിതാവ് പറയുന്നത്. പിതാവിന്റെ പരാതിയെ തുടര്‍ന്ന് അടൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള സംഘം സ്‌കൂളില്‍ എത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ആധാര്‍ പുതുക്കല്‍: 5 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ ഇനി സൗജന്യം

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം: ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി നിയമം കൊണ്ടുവരണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ട് തരൂര്‍

സ്വര്‍ണ്ണ പാളി വിവാദം മുക്കാന്‍ നടന്മാരുടെ വീട്ടില്‍ റെയ്ഡ്: വിചിത്ര വാദവുമായി സുരേഷ് ഗോപി

Nobel Peace Prize 2025: ട്രംപിനില്ല, 2025ലെ സമാധാന നൊബേൽ വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്ക്

അറ്റകുറ്റപ്പണിക്ക് ശേഷം 475 ഗ്രാം സ്വർണം നഷ്ടമായി, ശബരിമല സ്വർണപ്പാളിയിൽ തിരിമറിയെന്ന് ഹൈക്കോടതി

അടുത്ത ലേഖനം
Show comments