ഏതോ യാത്രക്കാരന്‍ ഡബിള്‍ ബെല്ലടിച്ചതിന് പിന്നാലെ പത്തനംതിട്ടയില്‍ കണ്ടക്ടര്‍ ഇല്ലാതെ കെഎസ്ആര്‍ടിസി ബസ് ഓടിയത് 5 കിലോമീറ്റര്‍. പത്തനംതിട്ടയിലെ കരിമാന്തോട്ടില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിലാണ് സംഭവം ഉണ്ടായത്. കരിമാന്തോട്ടില്‍ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് യാത്രക്കാരില്‍ ആരോ ഡബിള്‍ അടിച്ചത്.
കണ്ടക്ടര്‍ കേറാത്തത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ വാഹനം എടുക്കുകയായിരുന്നു. എന്നാല്‍ വാഹനം കരവാളൂര്‍ എത്തിയപ്പോഴാണ് കണ്ടക്ടര്‍ ഇല്ലെന്ന് ഡ്രൈവര്‍ തിരിച്ചറിയുന്നത്. പിന്നാലെ മറ്റൊരു ബസ്സില്‍ കയറി കണ്ടക്ടര്‍ എത്തുകയായിരുന്നു.