Webdunia - Bharat's app for daily news and videos

Install App

അടുത്ത അധ്യയന വർഷം മുതൽ അധ്യാപകർ വിദ്യാർഥികളിൽ നിന്നും സമ്മാനം വാങ്ങരുതെന്ന് നിർദേശം

അഭിറാം മനോഹർ
വ്യാഴം, 25 ഏപ്രില്‍ 2024 (18:13 IST)
മലപ്പുറം: യാത്രയയപ്പിന്റെ ഭാഗമായി അധ്യാപകര്‍ വിദ്യാര്‍ഥികളില്‍ നിന്നും വിലപ്പെട്ട ഉപഹാരങ്ങള്‍ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കി മലപ്പുറം വിദ്യഭ്യാസ ഉപഡയറക്ടര്‍. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ സമ്പ്രദായം പാടില്ലെന്ന് ജില്ലാ, ഉപജില്ലാ വിദ്യഭ്യാസ ഓഫീസര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറയുന്നു.
 
അധ്യയന വര്‍ഷവാസന ദിനത്തില്‍ ഒന്ന് മുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളില്‍ യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുകയും വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്ക് വിലകൂടിയ ഉപഹാരങ്ങള്‍ നല്‍കുന്നതുമായ രീതി നിലവിലുണ്ട്. വസ്ത്രങ്ങള്‍ വാച്ചുകള്‍,ഫ്രെയിം ചെയ്ത ചിത്രങ്ങള്‍,കപ്പ് തുടങ്ങിയവയാണ് അധ്യാപകര്‍ക്ക് വിദ്യാര്‍ഥികള്‍ സമ്മാനമായി നല്‍കുന്നത്. സമ്മാനം നല്‍കുന്ന ദൃശ്യങ്ങള്‍ അധ്യാപകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നതും പതിവാണ്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ മാത്രമുണ്ടായിരുന്ന ഈ രീതി ഇപ്പോള്‍ എല്ലാ സ്‌കൂളുകളിലും പതിവായി മാറിയിട്ടുണ്ട്. ഈ സമ്പ്രദായം കുട്ടികള്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും അപകര്‍ഷതയും വേര്‍ തിരിവും വളര്‍ത്തുമെന്ന ആക്ഷേപങ്ങള്‍ക്കിടയിലാണ് നടപടി.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments