Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂര്‍പൂരത്തിനിടെ വിദേശ വ്‌ളോഗര്‍മാരായ യുവാവിനും യുവതിക്കുമെതിരെ ലൈംഗികാതിക്രമം, യുവാവിന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു

Thrissur Pooram

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 25 ഏപ്രില്‍ 2024 (16:37 IST)
തൃശൂര്‍പൂരത്തിനിടെ വിദേശ വ്‌ളോഗര്‍മാരായ യുവാവിനും യുവതിക്കുമെതിരെ ലൈംഗികാതിക്രമം. ബ്രിട്ടന്‍ സ്വദേശികളായ യുവാവും യുവതിയുമാണ് അതിക്രമത്തിന് ഇരയായത്. ഇവര്‍ ഇക്കാര്യം സാമൂഹികമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുകയായിരുന്നു. അതിക്രമത്തിന്റെ ദൃശ്യങ്ങളും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം ഇരുവരും ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. കുടമാറ്റം കഴിഞ്ഞതിന് ശേഷമായിരുന്നു സംഭവം.
 
തൃശൂര്‍പൂരത്തിന്റെ ഏറ്റവും മോശം നിമിഷങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് ഇവര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. യുവതിയെ ഒരാള്‍ ബലമായി ചുംബിക്കാന്‍ ശ്രമിച്ചെന്നും യുവാവിന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നുമാണ് ആരോപണം. അതേസമയം ചുംബിക്കാന്‍ ശ്രമിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Heatwave Palakkad: പാലക്കാട് ശനിയാഴ്ച വരെ ഉഷ്ണതരംഗ മുന്നറിയിപ്പ്, 11 ജില്ലകളിൽ കനത്ത ചൂട് തുടരും