Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ

അഭിറാം മനോഹർ

, ശനി, 29 മാര്‍ച്ച് 2025 (15:04 IST)
തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി തേടുന്നവര്‍ക്ക് ഇനിമുതല്‍ അക്കാഡമിക് യോഗ്യത മാത്രം മതിയാകില്ല. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് തൊഴില്‍ നല്‍കില്ലെന്ന തീരുമാനമെടുത്തിരിക്കുകയാണ് ടെക്‌നോപാര്‍ക്കിലെ ചില കമ്പനികള്‍.
 
കേരളത്തിലെ 250 ഓളം ഐടി കമ്പനികളുടെ സംഘടനയായ ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസിന്റേതാണ് തീരുമാനം. ലഹരി ഉപയോഗിക്കുന്നവരെ ജോലിയ്ക്ക് പരീഗണിക്കേണ്ടെന്നാണ് സംഘടനാ തീരുമാനമെന്ന് ജി ടെക് സെക്രട്ടറി ശ്രീകുമാര്‍ വി പറഞ്ഞു. ഇതോടെ കമ്പനികളില്‍ ജോലിയ്ക്കായി അപേക്ഷിക്കുമ്പോള്‍ വൈദ്യപരിശോധന നടത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റും നിര്‍ബന്ധമായി ഹാജരാക്കേണ്ടി വരും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വരുന്നത് ജോലി ഹോബിയാകുന്ന കാലം, എ ഐ എല്ലാ ജോലികളും ഇല്ലാതെയാക്കുമെന്ന് ഇലോൺ മസ്ക്