ഡിജിറ്റൽ സർവേ കേരള മാതൃക പഠിക്കാൻ തെലങ്കാന സർവേ സംഘം, റവന്യൂ മന്ത്രിയുമായി ചർച്ച നടത്തി

അഭിറാം മനോഹർ
ചൊവ്വ, 16 സെപ്‌റ്റംബര്‍ 2025 (12:22 IST)
കേരളത്തില്‍ നടപ്പിലാക്കിയ രാജ്യത്തെ ആദ്യ സമഗ്ര ഡിജിറ്റല്‍ ഭൂവിവര സംവിധാനമായ എന്റെ ഭൂമി (ILIMS) സംയോജിത പോര്‍ട്ടല്‍ പഠിക്കുന്നതിനായി തെലങ്കാന സംസ്ഥാനത്തെ നാഷണല്‍ സര്‍വേ-റവന്യൂ ഉദ്യോഗസ്ഥരും നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ (NIC) പ്രതിനിധികളും ഉള്‍പ്പെട്ട സംഘം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച തിരുവനന്തപുരം എത്തി.
 
സംഘം റവന്യൂ മന്ത്രി കെ. രാജന്‍ നെ സമീപിച്ച് ആശയവിനിമയം നടത്തി. റവന്യൂ, സര്‍വേ, രജിസ്ട്രേഷന്‍ വകുപ്പുകള്‍ സംയോജിപ്പിച്ച് കേരളത്തില്‍ നടപ്പാക്കിയിരിക്കുന്ന ഡിജിറ്റല്‍ സര്‍വേ മാതൃകയെ അടിസ്ഥാനമാക്കി, സമാനമായ രീതികള്‍ തെലങ്കാനയിലും നടപ്പിലാക്കാനുള്ള സാധ്യതകളും പ്രായോഗിക വശങ്ങളും പഠിക്കുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. സന്ദര്‍ശനത്തിനിടയില്‍ സംഘം, സംസ്ഥാനത്തെ റവന്യൂ, സര്‍വേ, രജിസ്ട്രേഷന്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ, പിടിപി നഗറിലെ സര്‍വേ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പരിശീലന പരിപാടികളിലും അവര്‍ പങ്കെടുക്കും.
 
പഠന സംഘത്തില്‍ തെലങ്കാന സര്‍വെ ജോയിന്റ് ഡയറക്ടര്‍ പ്രസന്ന ലക്ഷ്മി, സര്‍വെ ഇന്‍സ്‌പെക്ടര്‍ എം നാഗേന്ദര്‍, സര്‍വെയര്‍ മാരായ ടി സസ്യാറാണി, കെ വിനയകുമാര്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സീനിയര്‍ ഡയക്ടര്‍മാരായ വിജയമോഹന്‍, ഭാഗ്യരേഖ , ഡയറക്ടര്‍ എസ് കൃഷ്ണ, റവന്യു തഹസില്‍ദാര്‍ സായി കൃഷ്ണ തുടങ്ങിയവരാണ് പിടിപി നഗറിലെ സര്‍വെ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് മുങ്ങിയത് ഒരു നടിയുടെ കാറിലെന്ന് സൂചന

കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി

സ്വർണവില വീണ്ടും ടോപ് ഗിയറിൽ, 95,500 പിന്നിട്ട് മുന്നോട്ട്

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

അടുത്ത ലേഖനം
Show comments