Select Your Language

Notifications

webdunia
webdunia
webdunia
webdunia

100 ഓക്‌സിജൻ ബെഡുകൾ തയ്യാറായി, എറണാകുളത്തെ താത്കാ‌ലിക കൊവിഡ് ചികിത്സാകേന്ദ്രം നാളെ മുതൽ

100 ഓക്‌സിജൻ ബെഡുകൾ തയ്യാറായി, എറണാകുളത്തെ താത്കാ‌ലിക കൊവിഡ് ചികിത്സാകേന്ദ്രം നാളെ മുതൽ
, വ്യാഴം, 13 മെയ് 2021 (17:24 IST)
കൊവിഡ് ചികിത്സയ്‌ക്കായി അമ്പലമുകൾ റിഫൈനറി സ്കൂളിൽ ഒരുക്കിയ താത്കാലിക കൊവിഡ് ചികിത്സാകേന്ദ്രം പ്രവർത്തനസജ്ജമായി. വെള്ളിയാഴ്‌ച്ച മുതൽ ഇവിടെ രോഗികളെ പ്രവേശിപ്പിക്കും. ജില്ലാ ഭരണഗൂഡത്തിന്റെ നേതൃത്വത്തിൽ 1000 ഓക്‌സിജൻ ബെഡുകൾ ഒരുക്കുന്നതിന്റെ ആദ്യഘട്ടത്തിലെ നൂറ് കിടക്കകളാണ് തയ്യാറായിരിക്കുന്നത്.
 
ഞായറാഴ്‌ച്ച ഓക്‌സിജൻ കിടക്കകളുടെ എണ്ണം 500 ആയി ഉയർത്തും. ചികിത്സാകേന്ദ്രത്തിന് സമീപമുള്ള ബിപിസിഎല്ലിന്റെ ഓക്‌സിജൻ പാന്റിൽ നിന്നും തടസമില്ലാതെ ഓക്‌സിജൻ വിതരണം നടത്തും. കാറ്റഗറി സിയിൽ പ്എടുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക. 130 ഡോക്‌ടർമാർ,240 നഴ്‌സുമാർ ഉൾപ്പടെ 480 പേരെ ഇവിടെ സേവനത്തിനായി വിന്യസിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ്: പ്രതിദിനം 270 മെട്രിക് ടണ്‍ ഓക്സിജനുമായി ഇന്ത്യന്‍ ഓയില്‍