Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്; ശബരിമലയിൽ സുരക്ഷ ശക്തമാക്കാൻ കേന്ദ്ര നിർദേശം

ശബരിമലയിൽ സുരക്ഷാ ഭീഷണിയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്; ശബരിമലയിൽ സുരക്ഷ ശക്തമാക്കാൻ കേന്ദ്ര നിർദേശം
ന്യൂഡൽഹി , ചൊവ്വ, 8 നവം‌ബര്‍ 2016 (15:31 IST)
ശബരിമലയിൽ ഭീകരാക്രമണത്തിനുൾപ്പെടെ സാധ്യതയുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മണ്ഡല- മകരവിളക്കു കാലത്ത് ശബരിമലയില്‍ അതീവ ജാഗ്രത പാലിക്കണമെന്നും ശബരിമലയിലെ സുരക്ഷ ശക്തിപ്പെടുത്തണമെന്നുമുള്ള ആവശ്യമുന്നയിച്ച് ചീഫ് സെക്രട്ടറിക്ക് കത്തു നൽകി.        

ഇന്ത്യയിലെ പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ശബരിമല. മണ്ഡല- മകരവിളക്കു കാലങ്ങളില്‍ ലക്ഷക്കണക്കിന് തീർഥാടകരാണ് ഇവിടെ എത്തുന്നത്. ഈ മേഖലയുടേതുള്‍പ്പെടെയുള്ള രൂപരേഖ വിവിധ ഭീകരസംഘടനകളുടെ കൈവശം ഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിയോയെ കടത്തി വെട്ടാന്‍ സൗജന്യ വോയ്‌സ് കോളുകളുമായി ബിഎസ്എന്‍എല്‍ !