കശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു; രണ്ട് ഭീകരരെ സൈന്യം വധിച്ചു

കാശ്‌മീരിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു,​ രണ്ട് ഭീകരരേയും വധിച്ചു

Webdunia
ബുധന്‍, 11 ഒക്‌ടോബര്‍ 2017 (11:15 IST)
കാശ്മീരിൽ വീ‍ണ്ടും തീവ്രവാദി ആക്രമണം. ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർ കൊല്ലപ്പെടുകയും രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. വടക്കൻ കാശ്മീരിലെ ബന്ദിപ്പോറ ജില്ലയിലുള്ള ഹാജിൻ എന്ന പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്.
 
പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പുലർച്ചെ അഞ്ചു മണിയോടെയാണ് 13 ആർ.ആർ വിഭാഗവും സൈനികരും സംയുക്ത തെരച്ചിൽ നടത്തിയത്. തുടര്‍ന്നായിരുന്നു തീവ്രവാദികൾ സൈനികര്‍ക്ക് നേരെ വെടിയുതിർത്തത്. 
 
അതി രൂക്ഷമായ വെടിവയ്പ് മണിക്കൂറുകളോളം നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്. എട്ട് തീവ്രവാദികളാണ് സംഘത്തിലുണ്ടായിരുന്നതെന്ന് സുരക്ഷാസേന അറിയിച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നും കൂടുതൽ സൈനികർ സ്ഥലത്തെത്തിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അതിജീവിതയ്‌ക്കെതിരെ മോശം കമന്റിട്ടവരെയും പൂട്ടും; രാഹുല്‍ ഈശ്വര്‍ ഇന്ന് കോടതിയില്‍

മൂന്നാം മാസത്തില്‍ കഴിച്ചത് ഏഴാഴ്ചയ്ക്കകം കഴിക്കേണ്ട ഗുളിക; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡോക്ടറുടെ മൊഴി

ഗുരുവായൂര്‍ ഏകാദശി ഇന്ന്; പ്രാദേശിക അവധി

അടുത്ത ലേഖനം
Show comments