സ്ത്രീധനത്തിന്റെ പേരില്‍ യുവാവ് ഭാര്യയേയും മകളേയും തീകൊളുത്തി കൊന്നു
സ്ത്രീധനത്തിന്റെ പേരില്‍ യുവാവ് ഭാര്യയേയും മകളേയും തീകൊളുത്തി കൊന്നു
Publish Date: Mon, 09 Oct 2017 (19:44 IST)
Updated Date: Mon, 09 Oct 2017 (19:48 IST)
സ്ത്രീധനം കുറഞ്ഞു പോയെന്ന് ആരോപിച്ച് യുവാവ് ഭാര്യയേയും മകളേയും തീകൊളുത്തി കൊന്നു. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ ബേലാ ഗോപി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. മാധുരി ദേവി (35), മകള്‍ അനന്യ (6) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ഞായറാഴ്ച വൈകിട്ടാണ് മരിച്ചത്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സ്ത്രീധനമായി 50,000 രൂപ കൂടി വേണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഗുലാബ് സിംഗ് മാധുരിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വീട്ടില്‍ നിന്നും പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച യുവതിയെ മദ്യലഹരിയിലായിരുന്ന ഇയാള്‍ കട്ടില്‍ കെട്ടിയിട്ട ശേഷം തീ കൊളുത്തി. മാധുരിയുടെ ശരീരത്ത് തീ പടരുന്നത് കണ്ട് ഓടിയെത്തിയ മകളെയും തീയിലേക്ക് ഗുലാബ് സിംഗ് എടുത്ത് എറിയുകയായിരുന്നു.
കഴിഞ്ഞ എട്ട് വര്‍ഷമായി സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് മാധുരി ദേവി മരണമൊഴി നല്‍കിയതോടെ ഗുലാബ് സിംഗ് ഒളിവില്‍ പോയി. ഇയാളുടെ പിതാവ് ലക്ഷ്മി സിംഗ്, അമ്മ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരും ഒളിവിലാണ്.