സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബുധന്‍, 11 ജൂലൈ 2018 (20:25 IST)
കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വലിയ വാഹനങ്ങൾ ചുരത്തിലൂടെ പോകുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
 
നിലക്കാതെ മഴ പെയ്യുന്ന സാഹചര്യത്തിൽ ചുരം അപകടത്തിലായതിനാലാണ് ഗതഗത നിയന്ത്രണം ഏർപ്പെടുത്താൻ കാരണം. അതേ സമയം കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം യുട്യൂബിൽ ഇനി രഹസ്യമായി വീഡിയോ കാണാം !