4 വർഷം മുൻപുള്ള വിരോധം, ഒൻപതാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് 14കാരനെ മർദ്ദിച്ചു
താമരശ്ശേരി ചുങ്കം ചെക്‌പോസ്റ്റ്- ഇരുമ്പിന്‍ ചീടന്‍കുന്ന് റോഡില്‍ വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.
താമരശ്ശേരി : നാലുവര്‍ഷം മുന്‍പ് നടന്ന സംഘര്‍ഷത്തിന്റെ വിരോധം മനസ്സില്‍ സൂക്ഷിച്ച് ഒന്‍പതാം ക്ലാസുകാരന്‍ ഇളയസഹോദരനൊപ്പം ചേര്‍ന്ന് അതേ സ്‌കൂളില്‍ പഠിക്കുന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. തലയ്ക്കും മുഖത്തിനും പരിക്കേറ്റ വിദ്യാര്‍ഥിയെ ആദ്യം താമരശ്ശേരി ഗവ താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവഃ മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ചുങ്കം കലറക്കാം പോയില്‍ നൗഷാദ്- ഫാമിദ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് നാഫി(14)ക്കാണ് മര്‍ദ്ദനമേറ്റത്.
താമരശ്ശേരി ചുങ്കം ചെക്‌പോസ്റ്റ്- ഇരുമ്പിന്‍ ചീടന്‍കുന്ന് റോഡില്‍ വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. മര്‍ദ്ദനമേറ്റ കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയില്‍ അക്രമം നടത്തിയ കുട്ടികള്‍ക്കെതിരെ താരശ്ശേരി പോലീസ് വെള്ളിയാഴ്ച എസ്ബിആര്‍(സാമൂഹിക പശ്ചാത്തല റിപ്പോര്‍ട്ട്) രജിസ്റ്റര്‍ ചെയ്തു.
നാല് വര്‍ഷം മുന്‍പ് നാഫിയുടെ അനിയനെ മദ്രസയില്‍ വെച്ച് കുറ്റാരോപിതനായ ഒന്‍പതാം വയസ്സുകാരന്റെ അനിയന്‍ ഉപദ്രവിക്കുകയും ഇത് ചോദ്യം ചെയ്ത് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു. വീട്ടുകാര്‍ ഇടപെട്ടാണ് പ്രശ്‌നം അന്ന് പറഞ്ഞുതീര്‍ത്തത്.
കഴിഞ്ഞ ദിവസം നാഫി ചുങ്കത്തെ പള്ളിറ്റിലേക്ക് പോകുന്ന വഴി തന്റെ 3 സഹോദരങ്ങളെയും സ്‌കൂട്ടറില്‍ കയറ്റി ഒന്‍പതാം ക്ലാസുകാരന്‍ എത്തുകയും നാഫിയെ കയ്യേറ്റം ചെയ്യുകയൗമായിരുന്നു. കുറ്റാരോപിതനായ വിദ്യാര്‍ഥി 4 വര്‍ഷം മുന്‍പ് നിനക്കുള്ള പണി ഞാന്‍ തരുന്നുണ്ടെന്ന് പറഞ്ഞ് നാഫിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു.