Select Your Language

Notifications

webdunia
webdunia
webdunia
webdunia

തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 22ന്: കോവിഡ് പ്രോട്ടോകോള്‍ പാലിക്കും

തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 22ന്: കോവിഡ് പ്രോട്ടോകോള്‍ പാലിക്കും

എ കെ ജെ അയ്യര്‍

, തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (10:37 IST)
പത്തനംതിട്ട: ഈ മാസം ഇരുപത്തി രണ്ടിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് തങ്ക അങ്കി ഘോഷയാത്ര ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്ര സന്നിധിയിലേക്ക് പുറപ്പെടും. ഇരുപത്തഞ്ചാം തീയതി ഉച്ചയോടെ പമ്പയിലെത്തും. തുടര്‍ന്ന് വൈകിട്ട് ശബരിമലയിലേക്ക് കൊണ്ടുവരുന്ന തങ്കഅങ്കിയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശരംകുത്തിയില്‍ വച്ച് ആചാരപൂര്‍വം സ്വീകരിക്കും.
 
സന്നിധാനത്തിലെത്തുന്ന തങ്ക അങ്കിയെ പതിനെട്ടാം പട്ടിക്ക് മുന്നില്‍ കൊടിമരത്തിന് മുന്നില്‍ വച്ച് ഔദ്യോഗികമായി വരവേല്‍ക്കുകയും തുടര്‍ന്ന് ശ്രീകോവിലിനുള്ളിലേക്ക് കൈമാറുകയും ചെയ്യും. തങ്ക അങ്കി ചാര്‍ത്തി ദീപാരാധന നടത്തും. ഇരുപത്താറിന് ഉച്ചയ്ക്കാണ് മണ്ഡലപൂജ. തിരുവിതാംകൂര്‍ മഹാരാജാവ് ചിത്തിര തിരുനാള്‍ മഹാരാജാവാണ് ശബരിമല നടയ്ക്ക് 453 പവന്റെ തനി തങ്കത്തിലുള്ള തങ്ക അങ്കി നിര്‍മ്മിച്ച് നല്‍കിയത്. എല്ലാവര്‍ഷവും ഈ തങ്ക അങ്കി മണ്ഡല പൂജയ്ക്ക് ശ്രീധര്‍മ്മശാസ്താവിനു ചാര്‍ത്താന്‍ കൊണ്ടുവരും.
 
തങ്ക അങ്കി ഘോഷയാത്രയ്ക്ക് കോവിഡ്  മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാകും. ആറന്മുളയില്‍ നിന്ന് തുടങ്ങുന്ന ഘോഷയാത്രയ്ക്ക് അവസാനം വരെ പതിവായുള്ള വഴിനീളെയുള്ള സ്വീകരണങ്ങള്‍, പറയെടുപ്പ് എന്നിവ ഉണ്ടാവില്ല.ക്ഷേത്രങ്ങളിലെ ആള്‍ക്കൂട്ടവും അനുവദിക്കില്ല. ഘോഷയാത്രയെ അനുഗമിക്കുന്നവര്‍ കോവിഡ്  നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണം. ഭക്തര്‍ക്ക് സ്വീകരണത്തിനുള്ള അവസരം നല്കുകുന്നത് കോവിഡ്  പ്രോട്ടോകോള്‍ പാലിച്ചായിരിക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതുപ്പാടിയില്‍ ഒരു കുടുംബശ്രീ വിജയഗാഥ