Webdunia - Bharat's app for daily news and videos

Install App

'മോളെ അച്ഛന്റെ നെഞ്ചത്ത് കമഴ്ത്തി കിടത്തണം, ഒരുമിച്ച് മതി, രണ്ടു പേർക്കും കൊതി മാറിയിട്ടില്ല'

'മോളെ അച്ഛന്റെ നെഞ്ചത്ത് കമഴ്ത്തി കിടത്തണം, ഒരുമിച്ച് മതി, രണ്ടു പേർക്കും കൊതി മാറിയിട്ടില്ല'

Webdunia
ചൊവ്വ, 2 ഒക്‌ടോബര്‍ 2018 (14:54 IST)
ബാലഭാസ്‌ക്കറിന്റെ വിയോഗത്തിൽ കണ്ണ് നനയിക്കുന്ന ഓർമ്മയുമായി എഴുത്തുകാരി തനൂജ ഭട്ടതിരി. ഭാലഭാസ്‌ക്കറിന്റേയും മകളുടേയും അകാലവിയോഗത്തിന് സമാനമായ മറ്റൊരു അനുഭവമാണ് തനൂജ ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് താൻ സാക്ഷിയാകേണ്ടിവന്ന ഒരു നിമിഷത്തിന്റെ ഓർമ്മകളാണ് അവർ പങ്കുവെച്ചിരിക്കുന്നത്.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
മറക്കാൻ സാധിക്കാത്ത ഒരു സ്ത്രീ മുഖം രാവിലെ മുതൽ ഒഴിയാതെ. വർഷങ്ങൾക്കു മുമ്പാണ്. ഒരു വലിയ കാറപകടത്തെ തുടർന്ന് ആ ഭാര്യാ ഭർത്താവിനെയും മൂന്ന് വയസ്സുള്ള മകളെയും ആശുപത്രിയിൽ കൊണ്ടുവന്നു. അച്ഛൻ വന്നപ്പോഴെമരിച്ചിരിന്നു കുട്ടി താമസിയാതെ മരിച്ചു. അമ്മയെ ഉടനടി ശസ്ത്രക്രിയക്ക് വിധേയയാക്കി. അച്ഛന്റെയും മകളുടെയും ശരീരം ഫ്രീസർ മോർച്ചറിയിൽ ആയിരുന്നു. തലക്ക് ഗുരുതരമായപരുക്കേറ്റിരുന്ന അമ്മക്ക് പോസ്റ്റ് ഓപ്പറേറ്റീവിൽ വെച്ച് അല്പം ബോധം വന്നപ്പോൾ ഭർത്താവിനെയും മകളെയും കുറിച്ച് തിരക്കി . 
 
മരണ വാർത്ത പറയാതെ സ്റ്റാഫ് അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. രണ്ടു ദിവസത്തിനകം അച്ഛന്റെയും മകളുടെയും സംസ്കാര ചടങ്ങുകൾ ബന്ധുക്കൾക്ക് നട ത്തേണ്ടതുണ്ടായിരുന്നു. അവരുടെ മൂത്ത സഹോദരി മാനസിക രോഗ വിദഗ്ധന്റെ കൂടെ നിന്നാണ് ആ താങ്ങാനാകാത്ത വാർത്ത അവളോട് പറഞ്ഞത്. പ്രതീക്ഷിച്ചിരുന്ന കാര്യം പോലെ അതവൾ കേട്ടെങ്കിലും യാഥാർത്ഥ്യം ജീവിതത്തെ അടിച്ച് തെറിപ്പിച്ച പ്പോൾ അവൾ പിടിച്ചു നിൽക്കാൻ ശ്രമിച്ചു.
 
കണ്ണീരിനൊടുവിൽ അവരെ അവസാനമായി ഒരു നോക്കു കാണണമെന്നായി . ആരോഗ്യ പ്രശ്നവും ഈ കാഴ്ച ഉണ്ടാക്കാൻ പോകുന്ന മാനസിക സമ്മർദ്ദവും കാരണം അത് വേണ്ട എന്നെല്ലാവരും ഉപദേശിച്ചു. ഒരു പ്രശ്നവുമില്ലെന്നും തനിക്ക് അവരെ കണ്ടേ മതിയാവൂ എന്നവർ ധൈര്യത്തോടെ പറഞ്ഞു. സ്ട്രച്ചറിൽ കിടന്നു കൊണ്ട് മോർച്ചറിക്കു വെളിയിൽ ആരോ ഒരു ബന്ധു ഉയർത്തിക്കാട്ടിയ കുഞ്ഞു ശരീരം കണ്ടു. അവളുടെ കവിൾ അമ്മയുടെ കവിൾ തൊട്ടു. കരയാതെ അമ്മ കണ്ണുകൾ പരതി. സ്ട്രച്ചറിൽ ഉയർത്തി ഭർത്താവിന്റെ ശരീരം കാണിച്ചു. 
 
അവൾ വിരലുകൾ കൊണ്ട് ആമുഖം തൊട്ടു. കരഞ്ഞില്ല. പക്ഷേ ഇത്രയും പറഞ്ഞു . ചടങ്ങു നടത്തുമ്പോൾ മോളെ അച്ഛന്റെ നെഞ്ചത്ത് കമഴ്ത്തി കിടത്തണം. ഒരുമിച്ച് മതി. രണ്ടു പേർക്കും കൊതി മാറിയിട്ടില്ല അവ ളൊരിക്കലും പേടിക്കയുമില്ല എല്ലാരും പൊട്ടിക്കരഞ്ഞപ്പോൾ ആ സ്ത്രീ കണ്ണുകൾ തുറന്നു വെച്ച് തന്നെ കിടന്നു. മനുഷ്യർ ഒരു ചെറിയ ജീവിതത്തിൽ എന്തൊക്കെ സഹിക്കണം!

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

SSLC Results: എസ്എസ്എൽസി പരീക്ഷാഫലം നാളെ, എങ്ങനെ അറിയാം?

സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നതുപോലെയുള്ള നടപടി: പുലിപ്പല്ല് കേസില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ സ്ഥലംമാറ്റിയ നടപടിക്കെതിരെ വേടന്‍

രാജ്യത്തെ വടക്കുപടിഞ്ഞാറന്‍ മേഖലകളിലുള്ള 27 വിമാനത്താവളങ്ങള്‍ ശനിയാഴ്ച വരെ അടച്ചു; ഇന്ന് റദ്ദാക്കിയത് 430 സര്‍വീസുകള്‍

പാക്കിസ്ഥാനിലെ ലാഹോറില്‍ സ്‌ഫോടന പരമ്പര; ജനങ്ങള്‍ പരിഭ്രാന്തിയില്‍

പകരത്തിനു പകരം കഴിഞ്ഞു ഇനി ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷം അവസാനിപ്പിക്കണം: ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments