Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാലഭാസ്‌ക്കറിന്റെ സംസ്‌കാരം നാളെ

ബാലഭാസ്‌ക്കറിന്റെ സംസ്‌കാരം നാളെ

ബാലഭാസ്‌ക്കറിന്റെ സംസ്‌കാരം നാളെ
തിരുവനന്തപുരം , ചൊവ്വ, 2 ഒക്‌ടോബര്‍ 2018 (10:33 IST)
അന്തരിച്ച വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌ക്കറിന്റെ സംസ്‌കാരം നാളെ നാളെ തിരുമലയിലെ വീട്ടുവളപ്പില്‍ നടത്തും. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് നാലുമണിവരെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും ശേഷം കലാഭവനിലും പൊതുദര്‍ശനത്തിന് വയ്‌ക്കും.
 
കാറപകടത്തിൽ പരുക്കേറ്റ് ചികിത്‌സയിലായിരുന്ന ബാലഭാസ്‌കർ ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു മരിച്ചത്. അപകടത്തിൽ ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാല(2) നേരത്തേ മരിച്ചിരുന്നു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്‌മി ഗുരുതരമായ പരുക്കുകളോടെ ചികിത്‌സയിലാണ്.
 
അപകടത്തിൽ ബാലഭാസ്‌കറിന്റെ തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും ഗുരുതരമായി പരുക്കേറ്റിരുന്നു. അദ്ദേഹത്തെ നട്ടെല്ലിനും തലച്ചോറിനും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. രണ്ട് ശസ്ത്രക്രിയകളും വിജയമായിരുന്നെങ്കിലും രക്തസമ്മർദ്ദത്തിലുള്ള വ്യതിയാനം കാരണം സ്ഥിതി ഗുരുതരമായി തുടർന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംഗീതം പോലെ ഒരു ജീവിതം; വയലിനിൽ വിസ്‌മയങ്ങൾ തീർക്കാൻ ഇനി ബാലുവില്ല!