Webdunia - Bharat's app for daily news and videos

Install App

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തിങ്കളാഴ്ച രാവിലെ 8ന് ആരംഭിക്കും; 14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും

തുടര്‍ന്ന് 8 മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും.

സിആര്‍ രവിചന്ദ്രന്‍
ശനി, 21 ജൂണ്‍ 2025 (19:49 IST)
നിലമ്പൂര്‍ നിയമസഭാമണ്ഡലത്തിലെ വോട്ടെണ്ണല്‍ ജൂണ്‍ 23ന് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ അറിയിച്ചു. രാവിലെ 7.30ന് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ സ്ട്രോംഗ് റൂം തുറക്കും. തുടര്‍ന്ന് 8 മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും.
 
14 ടേബിളുകളിലായി 19 റൗണ്ടുകളില്‍ വോട്ടെണ്ണല്‍ നടക്കും. പോസ്റ്റല്‍ ബാലറ്റുകള്‍, ഇ.ടി.ബി.എസ് ഉള്‍പ്പെടെ, എണ്ണുന്നതിനായി 5 ടേബിളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യം പോസ്റ്റല്‍ ബാലറ്റുകളും പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ (ഇ.വി.എം) വോട്ടുകളും എണ്ണും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകരുടെയും സ്ഥാനാര്‍ഥികള്‍/ ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ വോട്ടെണ്ണല്‍ പൂര്‍ണമായും സുതാര്യമായി നടക്കും.
 
മൈക്രോ ഒബ്സര്‍വര്‍മാരെയും എ.ആര്‍.ഒമാരെയും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ബൂത്തുകളിലെ VVPAT സ്ലിപ്പുകള്‍, EVM-കളിലെ വോട്ടുകളുമായി താരതമ്യം ചെയ്ത് കൃത്യത ഉറപ്പാക്കും.
 
നിലവില്‍ EVM-കള്‍ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്ട്രോംഗ് റൂമില്‍ സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്സിന്റെയും സംസ്ഥാന ആംഡ് പോലീസിന്റെയും 24×7 ദ്വിതല സുരക്ഷയില്‍ സൂക്ഷിച്ചിരിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മു കാശ്മീരിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചു

വോട്ടുമോഷണത്തിനെതിരെ വോട്ടർ അധികാർ യാത്ര, പുതിയ പോരാട്ടത്തിന് ബിഹാറിൽ തുടക്കമിട്ട് രാഹുൽ

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : തെലുങ്കാനയിൽ ട്രാക്ക് അറ്റകുറ്റപ്പണി കാരണം കേരളത്തിൽ നിന്നുള്ള ചില ട്രെയിനുകൾക്ക് ഒക്ടോബറിൽ നിയന്ത്രണം

സ്വാതന്ത്യദിനം: 1090 പേർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു

ടിടിഐ വിദ്യാർഥിനിയുടെ ആത്മഹത്യ: റമീസിൻ്റെ മാതാപിതാക്കളെയും കേസിൽ പ്രതി ചേർക്കും

അടുത്ത ലേഖനം
Show comments