Select Your Language

Notifications

webdunia
webdunia
webdunia
webdunia

Nilambur Byelection 2025 Polling Live Updates: മഴ കനത്തു, പോളിങ്ങും, ഇതുവരെ രേഖപ്പെടുത്തിയത് 47 ശതമാനം പോളിങ്

മണ്ഡലത്തില്‍ ശക്തമായ മഴ പെയ്യുന്നതിനാല്‍ മന്ദഗതിയിലാണ് വോട്ടിങ് പുരോഗമിക്കുന്നത്

Nilambur Byelection Voting Day Live Updates, Nilambur Byelection 2025 Polling Live Updates, Nilambur By Election Voting, Nilambur Election News, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ആരംഭിച്ചു, നിലമ്പൂര്‍ തിരഞ്ഞെടുപ്പ്, നിലമ്പൂര്‍ വോട്ടെടുപ്പ്, വോട

രേണുക വേണു

Malappuram , വ്യാഴം, 19 ജൂണ്‍ 2025 (08:15 IST)
Nilambur Byelection 2025 Polling Live Updates: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിനു ആരംഭിച്ച വോട്ടിങ് വൈകിട്ട് ആറിനു അവസാനിക്കും. വോട്ടെടുപ്പ് തുടങ്ങി  ഉച്ചസമയം പിന്നിടുമ്പോൾ 47 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത് . ഇടയ്ക്കിടെ മഴ പെയ്യുന്ന കാലാവസ്ഥയിലും മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. കഴിഞ്ഞ തവണ 75.23 വോട്ടിങ് ശതമാനമാണ് നിലമ്പൂരില്‍ ഉണ്ടായത്. ഇത്തവണ അത് മറികടക്കാമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍.
ആറ് മണിക്ക് വരിയില്‍ ഉള്ളവര്‍ക്കെല്ലാം വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിക്കും. 
 
മണ്ഡലത്തില്‍ ശക്തമായ മഴ പെയ്യുന്നതിനാല്‍ മന്ദഗതിയിലാണ് വോട്ടിങ് പുരോഗമിക്കുന്നത്. ആദ്യ രണ്ടു മണിക്കൂറിൽ 13.15 ശതമാനം പോളിങ് രേഖപ്പെടുത്തി. മഴ കുറയുന്നതോടെ കൂടുതല്‍ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് എത്തുമെന്ന് സ്ഥാനാര്‍ഥികള്‍ പ്രതീക്ഷിക്കുന്നു. 7,787 പുതിയ വോട്ടര്‍മാര്‍ ഉള്‍പ്പെടെ 2,32,000 വോട്ടര്‍മാരാണ് ആകെയുള്ളത്. 263 പോളിങ് ബൂത്തുകള്‍ മണ്ഡലത്തില്‍ ഒരുക്കിയിട്ടുണ്ട്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 76.6 ശതമാനം പോളിങ്ങാണ് നിലമ്പൂരില്‍ രേഖപ്പെടുത്തിയത്. പത്ത് സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു. 
 
സ്വരാജ് വോട്ട് ചെയ്തു 
 
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് മാങ്കുത്ത് എല്‍പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. അച്ഛനൊപ്പമാണ് സ്വരാജ് പോളിങ് ബൂത്തില്‍ എത്തിയത്. വലിയ ആത്മവിശ്വാസമുണ്ടെന്നും എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും സ്വരാജ് പറഞ്ഞു. 
 
യുഡിഎഫ് സ്ഥാനാര്‍ഥി വോട്ട് രേഖപ്പെടുത്തി 
 
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരമെന്നും ചരിത്ര ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ഷൗക്കത്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 
 
14 പ്രശ്‌നസാധ്യത ബൂത്തുകള്‍ 
 
ഏഴ് സ്ഥലങ്ങളിലായി 14 പോളിങ് ബൂത്തുകളെ പ്രശ്‌നസാധ്യതാ ബൂത്തുകളായി പരിഗണിച്ച് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ബൂത്തുകളില്‍ കേന്ദ്ര സേനയെ വിന്യസിച്ചു. 
 
മണ്ഡലത്തില്‍ മഴ 
 
വോട്ടിങ് ദിനത്തില്‍ പുലര്‍ച്ചെ മുതല്‍ നിലമ്പൂരില്‍ മഴ പെയ്യുന്നുണ്ട്. പ്രാദേശിക അവധിയായതിനാല്‍ മഴ തോരുന്നതോടെ കൂടുതല്‍ പേര്‍ പോളിങ് ബൂത്തുകളിലേക്ക് എത്തുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ 
 
പ്രധാന സ്ഥാനാര്‍ഥികള്‍ 
 
എം.സ്വരാജ് (എല്‍ഡിഎഫ്), ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), പി.വി.അന്‍വര്‍ (സ്വതന്ത്രന്‍), മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) 
 
ഏഴ് പഞ്ചായത്തുകളും ഒരു നഗരസഭയും 
 
വഴിക്കടവ്, എടക്കര, പോത്തുകല്ല്, മൂത്തേടം, കരുളായി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അടങ്ങുന്നതാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനങ്ങളോട് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാന്‍