പിണറായി കടുത്ത ആക്ഷന്‍ സിനിമകളുടെ ആരാധകൻ!
ഇന്ത്യയിലെ ഏറ്റവും ശക്തരായവരുടെ പട്ടികയില്‍ മുഖ്യമന്ത്രി പിണറായി വിജയനും
കടുത്ത ആക്ഷൻ സിനിമകളുടെ ആരാധകനാണ് മുഖ്യമന്ത്രി പിണറായി വിജയൻ. 2017ലെ ഇന്ത്യയിലെ ഏറ്റവും ശക്തരായവരുടെ പട്ടിക ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്ത് വിട്ട പട്ടികയിലാണ് മുഖ്യമന്ത്രിയെ കുറിച്ച് ഇങ്ങനെ പറയുന്നത്. പട്ടികയില്‍ 45ആം സ്ഥാനം പിണറായി വിജയന്‍ നേടിയിരിക്കുകയാണ്.
ഒന്നാമതായി നരേന്ദ്രമോഡിയും രണ്ടാം സ്ഥാനത്ത് അമിത് ഷായും മൂന്നാം സ്ഥാനത്ത് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതുമാണ്. നേരത്തെ മോഹന്‍ ഭാഗവത് രണ്ടാം സ്ഥാനത്തായിരുന്നുവെങ്കില്‍ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്.
സംസ്ഥാനത്തെ സിപിഐഎമ്മിലെ ചോദ്യം ചെയ്യാപ്പെടാനാവാത്ത നേതാവാണ് പിണറായി വിജയനെന്ന് പറയുന്നു. വ്ണെന്നതാണ്. അത് കൊണ്ട് തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ എന്ന് പ്രയോഗിക്കുന്നതിനേക്കാള്‍ പിണറായി സര്‍ക്കാര്‍ എന്ന് വിശേഷിപ്പിക്കുന്നു. ഫെബ്രുവരിയില്‍ മംഗലാപുരത്ത് തീവ്ര ഗ്രൂപ്പുകളുടെ വെല്ലുവിളി സ്വീകരിച്ചു കൊണ്ട് സമാധാന റാലിയില്‍ പങ്കെടുത്തത് പിണറായിയുടെ ശക്തിയായും വിശേഷിപ്പിക്കുന്നു. പിണറായി കടുത്ത ആക്ഷന്‍ സിനിമകളുടെ ആരാധകനാണെന്നും വിശേഷിപ്പിച്ചിട്ടുണ്ട്.