Select Your Language

Notifications

webdunia
webdunia
webdunia
webdunia

പക്ഷിപ്പനിയുടെ ഉറവിടം ദേശാടനപക്ഷികൾ, വൈറസിന് ജനിതകമാറ്റം സംഭവിച്ചാൽ മനിഷ്യരിലേക്കും പകരാം

പക്ഷിപ്പനിയുടെ ഉറവിടം ദേശാടനപക്ഷികൾ, വൈറസിന് ജനിതകമാറ്റം സംഭവിച്ചാൽ മനിഷ്യരിലേക്കും പകരാം
, ബുധന്‍, 6 ജനുവരി 2021 (18:50 IST)
സംസ്ഥാനത്ത് പക്ഷികളിൽ സ്ഥിരീകരിച്ച പക്ഷിപ്പനിയുടെ ഉറവിടം ദേശാടനപക്ഷികളാണെന്ന് വനംമന്ത്രി കെ രാജു. പക്ഷിപ്പനിക്ക് കാരണമാകുന്ന വൈറസ് മനുഷ്യരിലേക്ക് പകരാം സാധ്യതയില്ല. എന്നാൽ ജനിതകമാറ്റം സംഭവിച്ചാൽ മനുഷ്യരിലേക്ക് വൈറസ് പകരാമെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും കെ രാജു മാധ്യമങ്ങളോട് പറഞ്ഞു.
 
ആലപ്പുഴ ജില്ലയിലെ നാല് പ്രദേശങ്ങളും കോട്ടയത്തെ നീണ്ടൂരുമാണ് രോഗത്തിന്റെ പ്രഭവകേന്ദ്രങ്ങൾ. അതിനാൽ തന്നെ ഈ പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊല്ലാൻ തീരുമാനിച്ചിട്ടുണ്ട്.പത്ത് ദിവസം കൂടി നിരീക്ഷണം തുടരണം. കൊന്നൊടുക്കുന്നത് രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാവും. ഈ ദിവസങ്ങളില്‍ പത്ത് കിലോമീറ്റര്‍ പ്രദേശം നിരീക്ഷണത്തിലാകും.
 
പക്ഷിപ്പനിയുടെ ഭാഗമായി ആലപ്പുഴയില്‍ 42960 പക്ഷികളെ കൊന്നുകൊന്നതും ചത്തതും കൂടിയായി ആകെ 61513 എണ്ണമാണ് ആലപ്പുഴ ജില്ലയിലുള്ളത്. കോട്ടയം ജില്ലയില്‍ 7729 പക്ഷികളെ കൊന്നു. ആലപ്പുഴയില്‍ താറാവിനെ മാത്രമാണ് കൊന്നത്. എന്നാല്‍ പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വീടുകളിലെ പക്ഷികളെയും വരും ദിവസം കൊന്നൊടുക്കും.പ്രദേശം നാളെ സാനിറ്റൈസ് ചെയ്യും.

അതേസമയം കർഷകർക്കുണ്ടായ നഷ്ടപരിഹാരമായി രണ്ട് മാസത്തില്‍ കൂടുതല്‍ പ്രായമുള്ള ഒരു പക്ഷിക്ക് 200 രൂപ വെച്ച് കര്‍ഷകന് നൽകാൻ തീരുമാനമായി.രണ്ട് മാസം വരെ പ്രായമുള്ള പക്ഷി ഒരെണ്ണത്തിന് നൂറ് രൂപ നഷ്ടപരിഹാരം നല്‍കും. 5 രൂപ ഒരു മുട്ടയ്ക്ക നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി. ഇത് കര്‍ഷകര്‍ക്ക് കഴിയുന്നതും വേഗം നൽകുമെന്നും മന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പക്ഷിപ്പനി: കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ബാങ്കുകള്‍ വഴി നല്‍കും; മുട്ടയ്ക്ക് അഞ്ചുരൂപ, ചെറിയ പക്ഷിക്ക് 100രൂപ