Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാറ്റ് വില്ലനായി; പാരഷൂട്ടിൽ പറന്നുപൊങ്ങിയ യുവാവ് മരത്തിൽ കുടുങ്ങി

കാറ്റ് വില്ലനായി; പാരഷൂട്ടിൽ പറന്നുപൊങ്ങിയ യുവാവ് മരത്തിൽ കുടുങ്ങി

കാറ്റ് വില്ലനായി; പാരഷൂട്ടിൽ പറന്നുപൊങ്ങിയ യുവാവ് മരത്തിൽ കുടുങ്ങി
ശൂരനാട് , ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (15:43 IST)
പാരഷൂട്ടിൽ പറക്കാനിറങ്ങിയ യുവാവ് മരത്തിൽ കുരുങ്ങി. പോരുവഴി മലനട ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. കുമരംചിറ സ്വദേശിയായ യുവാവാണു പറന്ന് പറന്ന് മരത്തിൽ കുരുങ്ങിയത്. പാരഷൂട്ടിൽ മുകളിലേക്ക് പറന്നുയർന്നെങ്കിലും ശക്തമായ കാറ്റിൽ നിയന്ത്രണം നഷ്‌ടപ്പെട്ട് മരത്തിലേക്ക് പൊട്ടിവീഴുകയായിരുന്നു.
 
വൈകിട്ടോടെ ക്ഷേത്രത്തിന് സമീപം ബൈക്കിൽ എത്തിയ ഒപ്പം കൊണ്ടുവന്ന പാരഷൂട്ട് തയാറാക്കി അടുത്തുണ്ടായിരുന്നു കുന്നിൽനിന്ന് പറക്കാൻ തുടങ്ങുകയായിരുന്നു. ആദ്യം ആളുകളുടെ ശ്രദ്ധപെട്ടില്ലെങ്കിലും കൂടുതൽ ഉയരത്തിലെത്തിയതോടെ ആളുകളുടെ ശ്രദ്ധപിടിച്ചു.
 
കന്നാസ്‌ ഉൾപ്പെടെയുള്ള വസ്‌തുക്കൾ ഉപയോഗിച്ച് അശാസ്‌ത്രീയമായാണ് പാരഷൂട്ടിന്റെ നിർമ്മാണം. അത് ഇയാൾ സ്വയം നിർമ്മിച്ചതാണെന്ന് നാട്ടുകാർ പറയുന്നു. 11 കെവി ലൈൻ കടന്നുപോകുന്നയിടത്തു നടത്തിയ പരീക്ഷണപ്പറക്കൽ വൻദുരന്തത്തിൽ കലാശിക്കുമായിരുന്നു.  അതേസമയം, മുൻപും ഇയാൾ വന്നിട്ടുണ്ടെങ്കിലും നാട്ടുകാർ എതിർത്ത് തിരിച്ചയച്ചിരുന്നതായി പഞ്ചായത്തംഗം ആർ രാധ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ചത്തോളൂ, ​ഞാൻ ഡെഡ്ബോഡി കാണാൻ വന്നോളാം’- ഗൾഫിലിരുന്ന് ഭാര്യയെ ആത്മഹത്യക്കു പ്രേരിപ്പിച്ചു, യുവാവ് അറസ്റ്റിൽ