Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊങ്കാലയ്ക്കിടെ മാല മോഷണം: യുവതി പിടിയില്‍

പൊങ്കാലയ്ക്കിടെ മാല പൊട്ടിച്ച യുവതി പിടിയില്‍

Thiruvanadhapuram
വിശ്വപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിനിടെയുള്ള തിക്കിലും തിരക്കിനുമിടയ്ക്ക് രണ്ടര വയസുകാരിയുടെ മാല പൊട്ടിച്ചെടുത്ത യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി വാസന്തി എന്ന 33 കാരിയാണ് പൊലീസ് പിടിയിലായത്. 
 
പഴവങ്ങാടിയിലെ ഒരു സ്വര്‍ണ്ണാഭരണശാലയ്ക്ക് മുന്നില്‍ വച്ചായിരുന്നു കുന്നത്തുകാല്‍ സ്വദേശിനിക്കൊപ്പമെത്തിയ രണ്ടര വയസുകാരിയുടെ മാല വാസന്തി പൊട്ടിച്ചെടുത്തത്. സെറ്റുസാരിയുടുത്ത് പൊങ്കാലയിടാനെന്ന വ്യാജേനയായിരുന്നു വാസന്തി മോഷ്ടിക്കാനെത്തിയത്.
 
പൊട്ടിച്ചെടുത്ത മാലയുമായി വാസന്തി ആള്‍ക്കൂട്ടത്തിനിടയ്ക്ക് മറഞ്ഞെങ്കിലും സമയോചിതമായി പ്രവര്‍ത്തിച്ച ഫോര്‍ട്ട് എസ്.ഐ രജികുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് വാസന്തിയെ വലയിലാക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീഡനത്തിനിരയാക്കിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ ഫേസ്ബുക്കിലിട്ടു: പ്രതി പിടിയില്‍