Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ കള്ളന്മാര്‍ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നശേഷം വഴിയില്‍ ഉപേക്ഷിച്ചു !

ഉമ്മയുടെ അടുത്ത് ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ കള്ളന്മാര്‍ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നശേഷം വഴിയില്‍ ഉപേക്ഷിച്ചു

ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ കള്ളന്മാര്‍ തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നശേഷം വഴിയില്‍ ഉപേക്ഷിച്ചു !
ചെങ്ങന്നൂര്‍ , ബുധന്‍, 30 ഓഗസ്റ്റ് 2017 (11:01 IST)
ഉറങ്ങിക്കിടന്ന ഒന്നരവയസുകാരനെ കള്ളന്മാര്‍ തട്ടി കൊണ്ട് പോയി സ്വര്‍ണം കവര്‍ന്നശേഷം റോഡരികില്‍ ഉപേക്ഷിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് ആലപ്പുഴ ചെറിയനാടാണ് സംഭവം നടന്നത്. ഉമ്മയുടെ അടുത്ത് ഉറങ്ങിക്കിടന്ന ഒന്നര വയസുകാരനായ അമാന്‍ അഹമ്മദിനെയാണ് കള്ളന്‍ തട്ടിക്കൊണ്ടു പോയത്.
 
തട്ടിക്കൊണ്ടുപോയതിന് ശേഷം ഒന്നര പവന്റെ മാലയും ഒരു പവന്റെ അരഞ്ഞാണവും കവര്‍ന്ന് കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. ചെറിയനാട് പഞ്ചായത്തിലെ കൊല്ലകടവ് സര്‍ക്കാര്‍ മുഹമ്മദന്‍സ് ഹൈസ്‌കൂളിനു സമീപത്തുള്ള തടത്തില്‍ അനീഷിന്റെയും അന്‍സീനയുടെയും മകനാണ് അമാന്‍. വീടിന് നൂറു കിലോമീറ്റര്‍ അകലെയായി കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. സംഭവമായി ബന്ധപ്പെട്ട് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഗുര്‍മീത് അനുയായികള്‍ ആയുധവും കൊണ്ട് പാഞ്ഞടുക്കുമ്പോള്‍ പൊലീസ് നോക്കിനില്‍ക്കണമായിരുന്നോ’: ദേരാ കൗണ്‍സിലിന് ചുട്ട മറുപടിയുമായി ഹൈക്കോടതി