Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജൂവലറി ഉടമയെ ആക്രമിച്ചു 6 ലക്ഷം രൂപ കവർന്നയാൾ പിടിയിൽ

ജൂവലറി ഉടമയെ ആക്രമിച്ചു 6 ലക്ഷം രൂപ കവർന്നയാൾ പിടിയിൽ

എ കെ ജെ അയ്യര്‍

, തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (20:09 IST)
ഇടുക്കി: കഴിഞ്ഞ മുപ്പതിന് രാത്രി എട്ടരയോടെ ജൂവലറി ഉടമയെ കുത്തി പരിക്കേൽപ്പിക്കുകയും ആറ്‌ ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ഈട്ടിത്തോപ്പ് എടപ്പാട്ട് മനീഷ് എന്ന 35 കാരനാണ്‌ പോലീസ് പിടിയിലായത്.

പഴയ സ്വർണ്ണം കുറഞ്ഞ വിലയ്ക്ക് നൽകാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ജൂവലറി ഉടമയായ സിജോയെ പറഞ്ഞുറപ്പിച്ച ഈട്ടിത്തോപ്പിലെ ഒരു സ്ഥലത്ത് ആര് ലക്ഷം രൂപയുമായി എത്തിച്ചു. എന്നാൽ ഇവിടെ വച്ചും ഇവർ തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും മനീഷ് കത്തികൊണ്ട് സിജോയെ കുത്തി പരിക്കേൽപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു. പരിക്കേറ്റ സിജോ വീട്ടിലെത്തിയ ശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

പരാതിയെ തുടർന്ന് മനീഷ് ഒളിവിൽ പോയി. കട്ടപ്പന ഡി.വൈ.എസ്.പി യുടെ നിർദ്ദേശ പ്രകാരം തങ്കമണി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എട്ടു വയസുകാരിയെ പീഡിപ്പിച്ച 60 കാരൻ അറസ്റ്റിൽ