Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമലയിൽ മോഷണശ്രമം; കുതിരപ്പവൻ മോഷ്ടിക്കാൻ ശ്രമിച്ച ദേവസ്വം ജീവനക്കാരൻ പിടിയിൽ

ശബരിമലയിലെ ക്ഷേത്ര ഭണ്ഡാരത്തിൽ നിന്നും കുതിരപ്പവൻ മോഷ്ടിക്കാൻ ശ്രമിച്ച ദേവസ്വം ജീവനക്കാരൻ പിടിയിൽ

ശബരിമലയിൽ മോഷണശ്രമം; കുതിരപ്പവൻ മോഷ്ടിക്കാൻ ശ്രമിച്ച ദേവസ്വം ജീവനക്കാരൻ പിടിയിൽ
സന്നിധാനം , ചൊവ്വ, 19 ജൂലൈ 2016 (10:35 IST)
ശബരിമലയിൽ വീണ്ടും മോഷണശ്രമം. ക്ഷേത്ര ഭണ്ഡാരത്തിൽ നിന്നും കുതിരപ്പവൻ മോഷ്ടിക്കാൻ ശ്രമിച്ച ദേവസ്വം ജീവനക്കാരനെ പിടികൂടി. തിരുവനന്തപുരം സ്വദേശി ബാബുരാജിനെയാണ് വിജിലൻസ് സ്ക്വാഡ് പിടികൂടിയത്.
 
ഭണ്ഡാരത്തിൽ നിന്ന് നാണയങ്ങൾ പുറത്തേക്ക് കടത്താൻ ശ്രമിക്കവെ സംശയം തോന്നിയ ഉദ്യോഗസ്ഥർ ബാബുവിനെ പരിശോധിക്കുകയായിരുന്നു. എന്നാൽ ഇയാൾ ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും പരിശോധനയിൽ സഹകരിക്കാതിരിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ശരീരത്തിൽ ഒളിപ്പിച്ച സ്വർണ നാണയങ്ങൾ കണ്ടെത്തിയത്.
 
ഇതിനു മുന്‍പും ശബരിമലയില്‍ പല തവണ മോഷണശ്രമം നടക്കുകയും ഇത് സുരക്ഷ ഉദ്യോഗസ്ഥര്‍ തടയുകയും ചെയ്തിട്ടുണ്ട്. ശബരിമല ഭണ്ഡാരത്തില്‍ നിന്നും ലക്ഷങ്ങള്‍ മോഷ്ടിച്ചുവെന്ന കേസില്‍ ആറോളം ദേവസ്വം ജീവനക്കാരെ നേരത്തെ വിജിലന്‍സ് പിടികൂടിയിരുന്നു. മൂന്നര ലക്ഷത്തോളം പണവും സ്വര്‍ണ്ണവുമാണ് ഇവരില്‍ നിന്നും പിടികൂടിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭിന്നലിംഗ വിഭാഗത്തില്‍പ്പെട്ടവരെ യുദ്ധക്കപ്പലില്‍ പ്രവേശിപ്പിക്കില്ലെന്ന് ഉദ്യോഗസ്ഥര്‍; അപമാനം നേരിട്ടത് മാധ്യമപ്രവര്‍ത്തകയായ അപ്‌സര റെഡ്ഡി