Webdunia - Bharat's app for daily news and videos

Install App

പൂട്ടിയിട്ട വീട്ടില്‍ നിന്ന് 40 പവന്റെ സ്വര്‍ണം കവര്‍ന്നയാള്‍ പിടിയില്‍

സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്

Webdunia
തിങ്കള്‍, 23 ഒക്‌ടോബര്‍ 2023 (11:49 IST)
പൂട്ടിയിട്ട വീട്ടില്‍ നിന്ന് 40 പവന്റെ സ്വര്‍ണ്ണം കവര്‍ന്നയാള്‍ പിടിയിലായി. നെടുമങ്ങാട് സ്വദേശി ഹരിപ്രസാദ് (59) എന്ന വാമനപുരം പ്രസാദ് ആണ് പിടിയിലായത്. കന്യാകുമാരിക്കടുത്ത് ജപറാണി എന്ന സ്ത്രീയുടെ വീട്ടിലാണ് മോഷണം നടന്നത്.
 
കഴിഞ്ഞ ദിവസം ഇവര്‍ വൈകിട്ട് വീടുപൂട്ടി ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നു. തിരിച്ചു അടുത്ത ദിവസം രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി.  കന്യാകുമാരി സി.ഐ ശാന്തി എത്തി അന്വേഷണം ആരംഭിച്ചു.
 
സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷ്ടിച്ച സ്വര്‍ണ്ണം മുഴുവനും പരാതിയില്‍ നിന്ന് കണ്ടെടുത്തു. മൂന്നു മണിക്കൂറിനുള്ളില്‍ പ്രതിയെ പോലീസ് പിടികൂടുകയും ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണം ബംബർ ലോട്ടറിയ്ക്ക് റെക്കോർഡ് വിൽപ്പന, ഇതുവരെ വിറ്റത് 37 ലക്ഷം ടിക്കറ്റുകൾ

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുവാന്‍ പോത്തിന്റെ നെയ്യ് ഉപയോഗിച്ചിരുന്നുവെന്ന് ലാബ് റിപ്പോര്‍ട്ട്!

ആലപ്പുഴയില്‍ വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി; വീട്ടിലുണ്ടായിരുന്ന ഭാര്യയ്ക്കും മകനും പൊള്ളലേറ്റു

ഹേമ കമ്മിറ്റി: പോക്‌സോ സ്വഭാവമുള്ള മൊഴികളില്‍ സ്വമേധയാ കേസെടുക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം

Sree Narayana Guru Samadhi 2024: സെപ്റ്റംബര്‍ 21: ശ്രീനാരായണ ഗുരു സമാധി

അടുത്ത ലേഖനം
Show comments