Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന : വനിതാ ഇൻസ്പെക്ടറിൽ നിന്ന് 2.76 ലക്ഷം രൂപ പിടിച്ചു

ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന : വനിതാ ഇൻസ്പെക്ടറിൽ നിന്ന് 2.76 ലക്ഷം രൂപ പിടിച്ചു

എ കെ ജെ അയ്യര്‍

, ഞായര്‍, 22 ഒക്‌ടോബര്‍ 2023 (17:24 IST)
കൊല്ലം: കേരള അതിർത്തിയിലുള്ള തമിഴ്‌നാട്ടിലെ പുളിയറയിലുള്ള മോട്ടോർ വാഹന ചെക്ക്‌പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വനിതാ ഇൻസ്പെക്ടറിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച 2.76 ലക്ഷം രൂപ പിടികൂടി. തുടർന്ന് ഇതുമായി ബന്ധപ്പെട്ടു വനിതാ ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയായിരുന്നു പരിശോധന. തെങ്കാശി എസ്.പിക്ക് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു വിജിലൻസ് പരിശോധന നടത്തിയത്. ചെക്ക്പോസ്റ്റിലെ ഡ്യൂട്ടി കഴിഞ്ഞു പ്രേമ ഞാനാകുമാരി എന്ന ഇൻസ്‌പെക്ടർ ഭർത്താവിനൊപ്പം വീട്ടിലേക്ക് പോകുമ്പോൾ കാട്ടിലേയ്ക്റ്റിയിരുപ്പ് എന്ന സ്ഥലത്തു വച്ച് വിജിലൻസ് ഇവരുടെ കാർ തടഞ്ഞു പരിശോധന നടത്തി.

പരിശോധനയിൽ വാഹനത്തിൽ നിന്ന് 2.76 ലക്ഷം പിടിച്ചെടുത്തു. പിന്നീട് ഇവരെ ചെക്ക്പോസ്റ്റിലേക്ക് തിരികെ വിളിച്ചു ചോദ്യം ചെയ്തപ്പോൾ കേരളത്തിലേക്ക് പോകുന്ന ലോറികളിൽ നിന്ന് ലഭിച്ച പണമാണിത് എന്ന് സമ്മതിച്ചതായും അറിയുന്നു. വിവരം തെങ്കാശി എസ.പി വഴി കളക്ടർക്ക് ലഭിച്ചു. തുടർന്നാണ് കളക്ടറുടെ നിർദ്ദേശപ്രകാരം ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറബിക്കടലില്‍ തേജ് അതിശക്തമായ ചുഴലിക്കാറ്റായി മാറി