വഴിചോദിക്കാൻ എത്തി മാല കവർന്ന രണ്ടു പേർ പിടിയിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 5 ഏപ്രില്‍ 2023 (19:23 IST)
കണ്ണൂർ: വഴി ചോദിക്കാൻ എന്ന രീതിയിൽ എത്തി വീട്ടമ്മയുടെ അഞ്ചു പവന്റെ സ്വർണ്ണ മാല കവർന്ന കേസിലെ രണ്ടു പേരെ പോലീസ് അറസ്റ് ചെയ്തു. മട്ടന്നൂർ മാങ്ങാട്ടിടം കറിയിൽ സ്വദേശി സി.പി.ഖാലിദ് (38), പാലോട്ടുപള്ളി സ്വദേശി കെ.പി.നവാസ് (39) എന്നിവരാണ് മട്ടന്നൂർ പോലീസ് ഇൻസ്‌പെക്ടർ പ്രമോദിന്റെ  നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

കഴിഞ്ഞ ഇരുപത്തൊമ്പതിനു രാവിലെ ആറരയോടെയാണ് ചാലോട് റോഡിൽ ഉഷസ്സിൽ റിട്ടയേഡ് അധ്യാപിക സി.ദേവി (77) യുടെ മാലയാണ് കവർന്നത്. ഗേറ്റിനു മുമ്പിൽ നിൽക്കുമ്പോഴായിരുന്നു കൂത്തുപറമ്പിലേക്കുള്ള വഴി ഏതെന്നു ചോദിച്ചു അടുത്തെത്തിയതും മാല പൊട്ടിച്ചു ഓടിപ്പോയതും.

സ്‌കൂട്ടറിൽ എത്തിയതായിരുന്നു മാല കവർന്നത്. ജില്ലയിലെ നിരവധി സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇരുവരെയും പിടികൂടിയത്. പാലോട്ടുപള്ളി സ്വദേശിയുടെ സ്‌കൂട്ടർ വാങ്ങിയായിരുന്നു പ്രതികൾ മാല പൊട്ടിക്കാൻ എത്തിയത്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

അടുത്ത ലേഖനം
Show comments