Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആളില്ലാത്ത സമയത്ത് വീട്ടിൽ നിന്ന് 20 പവന്റെ സ്വർണ്ണാഭരണം കവർന്നു

ആളില്ലാത്ത സമയത്ത് വീട്ടിൽ നിന്ന് 20 പവന്റെ സ്വർണ്ണാഭരണം കവർന്നു

എ കെ ജെ അയ്യര്‍

, വ്യാഴം, 30 മാര്‍ച്ച് 2023 (17:40 IST)
കൊല്ലം: വീട്ടിൽ ആളില്ലാതിരുന്ന സമയത്ത് 20 പവന്റെ സ്വർണ്ണാഭരണം കവർന്നു. പത്തനാപുരം പിടവൂർ തടവിള വീട്ടിൽ നിർമ്മലയുടെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. സമീപത്തെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവം കാണാൻ വീട്ടുകാർ പോയ സമയത്തായിരുന്നു കവർച്ച.

വീട്ടുകാർ എത്തിയപ്പോൾ അടുക്കള ഭാഗത്തെ വാതിൽ തുറന്നു കിടക്കുന്നതാണ് കണ്ടത്. വീടിന്റെ പിൻഭാഗത്തെ വെന്റിലേഷൻ തകർത്ത് അതുവഴിയാണ് മോഷ്ടാക്കൾ അകത്തു കടന്നത്. വിരലടയാളവിദഗ്ധരും പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏപ്രിൽ 3 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത