Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാഹന മോഷ്ടാവ് പിടിയിലായി

വാഹന മോഷ്ടാവ് പിടിയിലായി

എ കെ ജെ അയ്യര്‍

, ശനി, 11 ഫെബ്രുവരി 2023 (13:30 IST)
പാലക്കാട്: വാഹന മോഷ്ടാവായ യുവാവ് പോലീസ് പിടിയിലായി. കഴിഞ്ഞ ദിവസം പട്ടാമ്പിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ വളാഞ്ചേരി പാറിക്കുഴി ഷനൂപ് (34) ആണ് പിടിയിലായത്. പട്ടാമ്പി പോലീസ് ഇയാളെ വാഹനം ഉൾപ്പെടെയാണ് പിടികൂടിയത്.

കൂറ്റനാട് സ്വദേശിയുടെ ബൈക്കാണ് കഴിഞ്ഞ ദിവസം പട്ടാമ്പിയിൽ നിന്ന് കവർന്നത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ സമയത്താണ് ബൈക്ക് നഷ്ടമായത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബൈക്ക് മലപ്പുറം ജില്ലയിലുണ്ടെന്നു കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ തിരൂരിൽ വച്ചാണ് പിടികൂടിയത്.

പല ജില്ലകളിലായി നിരവധി കേസുകളിൽ പ്രതിയായ ഇയാൾ കഴിഞ്ഞ ദിവസമാണ് തിരൂർ ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയത് എന്ന് പോലീസ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

1950 മുതലുള്ള ചൈനയുടെ ആധിപത്യം അവസാനിക്കുന്നു, ഈവര്‍ഷം ലോകജനസംഖ്യയില്‍ ഇന്ത്യ ഒന്നാമതെത്തും