Publish Date: Wed, 25 Nov 2020 (18:10 IST)
Updated Date: Wed, 25 Nov 2020 (18:15 IST)
പാറശാല: വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത് ജനല്‍ കമ്പി വളച്ച് വീട്ടിനുള്ളില്‍ കടന്നു 70 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. കന്യാകുമാരി ജില്ലയിലെ തക്കലയ്ക്കടുത്ത് മേക്കേമണ്ഡപം ഇലഞ്ഞിവിള സ്വദേശി വിന്‍സ് സ്റ്റീഫന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സ്റ്റീഫനും കുടുംബവും വിദേശത്ത് നിന്ന് വരുന്ന മകനെ കൂട്ടിക്കൊണ്ടുവരാനായി ചെന്നൈക്ക് പോയി മടങ്ങി വരുമ്പോഴാണ് കവര്‍ച്ച നടന്ന വിവരം അരിഞ്ഞത്. പിന്‍വാതിലും തകര്‍ത്തിട്ടുണ്ട്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന കാല്‍ ലക്ഷം രൂപയും മോഷണം പോയെന്ന് സ്റ്റീഫന്‍ അറിയിച്ചു. തക്കല പോലീസ് അന്വേഷണം ആരംഭിച്ചു.