Select Your Language

Notifications

webdunia
webdunia
webdunia
webdunia

എ.ടി.എമ്മിലെ ക്യാമറയും മറ്റും മോഷ്ടിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ

എ.ടി.എമ്മിലെ ക്യാമറയും മറ്റും മോഷ്ടിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, ബുധന്‍, 7 ജൂണ്‍ 2023 (17:53 IST)
തിരുവനന്തപുരം: എ.ടി.എമ്മിലെ നിരീക്ഷണ ക്യാമറയും ഡി.വി.ആരും മോഡവും മോഷ്ടിച്ച അതിഥി തൊഴിലാളി അറസ്റ്റിലായി. ജാർഖണ്ഡ് സാഹേബ് ഗഞ്ച ജില്ലയിലെ ബിഷ്ണു മണ്ഡൽ എന്ന 33 കാരനാണ് ബാലരാമപുരം പോലീസിന്റെ വലയിലായത്.

കഴിഞ്ഞ ദിവസം ബാലരാമപുരത്തിനടുത്തുള്ള ഉച്ചക്കടയിൽ പുലർച്ചെ ഒരു മണിയോടെയായിരുന്നു ഇന്ത്യ ഒൺ എന്ന എ.ടി.എം കൗണ്ടറിൽ കയറി ഇവ മോഷ്ടിച്ചത്. ഇത് കഴിഞ്ഞു സമീപത്തെ തടിക്കടയിലെ മേശയിൽ സൂക്ഷിച്ചിരുന്ന 5500 രൂപയും മോഷ്ടിച്ച് കടന്നു കളഞ്ഞു. എന്നാൽ ഈ ദൃശ്യങ്ങൾ കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് കണ്ടെടുത്തു.

തടി കട ഉടമ ഉച്ചക്കട മുള്ളുവിള വീട്ടിൽ ചന്ദ്രൻ നൽകിയ പരാതി തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബിഷ്ണു മണ്ഡൽ കുടുങ്ങിയത്. എ.ടി.എം കൗണ്ടറിൽ നടത്തിയ മോഷണത്തിൽ 60000 രൂപയുടെ നഷ്ടമാണുണ്ടായത്. ബാലരാമപുരം പോലീസ് എസ്.എച്ച്.ഒ  വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടിവി കാണാന്‍ പോയ സഹോദരിയെ വിളിക്കാന്‍ പോയ 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ആറുവര്‍ഷത്തെ കഠിന തടവ്