സ്ത്രീയെ ആക്രമിച്ചു കവർച്ച നടത്തിയ യുവാക്കൾ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 1 മാര്‍ച്ച് 2023 (18:22 IST)
പാലക്കാട്: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ ആക്രമിച്ചു കവർച്ച നടത്തിയ സംഭവത്തിൽ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരിക്കടുത്ത് കിഴക്കഞ്ചേരി വാൽകുളമ്പു വെട്ടിക്കൽ സ്വദേശികളായ  എബിൻ, പ്രവീൺ, എരേശൻകുളം കരിങ്കുന്നു സ്വദേശി ജിനീഷ് എന്നിവരെയാണ് വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാലരയോടെ വടക്കാഞ്ചേരി തേനിടുക്കി എരേശൻകുളത്തിനടുത്തതാണ് സംഭവം. കരിങ്കുന്നു റുഖിയ എന്ന അമ്പതുകാരി സമീപത്തെ വീട്ടിൽ ജോലിക്കു പോകുന്നതിനിടെയാണ് മൂന്നംഗ സംഘം ആക്രമിച്ചു എട്ടര പവന്റെ സ്വർണ്ണവും ഒമ്പതിനായിരം രൂപയും കവർന്നത്. റുഖിയ അവരുടെ സമ്പാദ്യം മുഴുവൻ കൈയിൽ കൊണ്ട് നടക്കാരാണ് പതിവ്. ഇതറിയാവുന്ന പ്രതികൾ മുൻകൂട്ടി ആസൂത്രണം ചെയ്താണ് കവർച്ച നടത്തിയത്.

ഇവരുടെ തലയിൽ പ്രതികൾ ഷർട്ടിട്ടു മൂടിയാണ് ആക്രമിച്ചു പണവും സ്വർണ്ണവും കവർന്നത്. എന്നാൽ കവർച്ചയ്ക്ക് ശേഷം ഈ ഷർട്ട് പ്രതികൾ അവിടെ തന്നെ കളഞ്ഞു. ഇതാണ് പ്രതികളെ പിടികൂടാൻ പെട്ടന്ന് പോലീസിനെ സഹായിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

ചൈനയും റഷ്യയും മാത്രമല്ല പാകിസ്ഥാനും അമേരിക്കയ്ക്ക് ഗുരുതര ആണവ ഭീഷണി : യുഎസ് ഇൻ്റലിജൻസ് ചീഫ് തുൾസി ഗബ്ബാർഡ്

ഇതിങ്ങനെ പോകാനാവില്ല, ഇറാനെതിരെ ഒറ്റക്കെട്ടായി 12 അറബ് രാജ്യങ്ങൾ, കടുത്ത മുന്നറിയിപ്പ് നൽകി സൗദി

അവസാനം വരെ സതീശൻ എതിർത്തു, സുധാകരൻ കടുപ്പിച്ചതോടെ ഹൈക്കമാൻഡ് വഴങ്ങി, കണ്ണൂരിൽ സുധാകരൻ തന്നെ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടിക്കറ്റ് റീഫണ്ടിങ്ങിൽ പുതിയ മാറ്റങ്ങളുമായി റെയിൽവേ, 72 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ മുഴുവൻ തുക, ഈ മാറ്റങ്ങൾ അറിയാം

ഹോർമൂസ് കടലിടുക്കിന് പകരം പുതിയ വ്യാപര റൂട്ട് ശക്തിപ്പെടുത്താൻ യുഎഇയും സൗദിയും, കടൽ- കര ഗതാഗതം ഒരുപോലെ ഉറപ്പാക്കും

പശ്ചിമേഷ്യയിൽ യുദ്ധസന്നാഹം കടുപ്പിച്ച് അമേരിക്ക, വെടിനിർത്തലിൻ്റെ മറവിൽ ആയിരക്കണക്കിന് എലൈറ്റ് സൈനികരെ വിന്യസിക്കുന്നതായി റിപ്പോർട്ട്

US - Iran Conflict: 'മെയിൻ' ആകാൻ പാക്കിസ്ഥാൻ; യുഎസ്-ഇറാൻ സമാധാന ചർച്ചകൾക്കു മധ്യസ്ഥത വഹിച്ചേക്കും

പോസ്റ്റല്‍ ബാലറ്റ്: ഉദ്യോഗസ്ഥര്‍ മാര്‍ച്ച് 24ന് ഫോം 12 നല്‍കണം

അടുത്ത ലേഖനം
Show comments