Select Your Language

Notifications

webdunia
webdunia
webdunia
webdunia

എ സി വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? പലതും ശ്രദ്ധിക്കണം, ഇക്കാര്യങ്ങൾ അറിയാം

Air Conditioner

അഭിറാം മനോഹർ

, ഞായര്‍, 5 മെയ് 2024 (11:18 IST)
ഇത്തവണ വേനല്‍ക്കാലം കടുത്തതോടെ ഒട്ടേറെപ്പേരാണ് എസിയിലേക്ക് മാറിയത്. ഉയര്‍ന്ന വൈദ്യുതബില്‍ വരുമെങ്കിലും കടുത്ത ചൂട് അതിജീവിക്കാന്‍ എസിയില്ലാതെ കഴിയില്ല എന്നതാണ് പലരെയും ഈ തീരുമാനത്തിന് പ്രേരിപ്പിച്ചത്. എന്നാല്‍ എ സി വാങ്ങുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.
 
 മുറിയുടെ വലുപ്പമാണ് ഒന്ന്. 130 ചതുരശ്ര അടിക്ക് താഴെയെങ്കില്‍ 1 ടണ്‍ കപ്പാസിറ്റിയുള്ള എസി മതിയാകും. 185 ചതുരശ്ര അടിക്ക് മുകളിലാണ് മുറിയുടെ വലുപ്പമെങ്കില്‍ ഉറപ്പായും 1.5 ടണ്‍ കപ്പാസിറ്റിയുടെ എസി തന്നെ വേണം. വലിയ മുറിക്ക് മാത്രമെ 2 ടണ്‍ കപ്പാസിറ്റിയുള്ള എ സി ആവശ്യം വരുന്നുള്ളു. 100 ചതുരശ്ര അടിയില്‍ കുറഞ്ഞ മുറികള്‍ക്കായി 0.8 കപ്പാസിറ്റിയുള്ള എസികളും വിപണിയിലുണ്ട്.
 
എസിയുടെ ഉപയോഗം വൈദ്യുതബില്‍ ഉയര്‍ത്തും എന്നതിനാല്‍ തന്നെ സ്റ്റാര്‍ റേറ്റിംഗ് കൂടിയ എ സി തന്നെ വാങ്ങണം. ഇന്‍വര്‍ട്ടര്‍ എസികളും നോണ്‍ ഇന്‍വര്‍ട്ടര്‍ എസികളും വിപണിയിലുണ്ട്. ഇതില്‍ ഇന്‍വര്‍ട്ടര്‍ എസികളാണ് മികച്ച പെര്‍ഫോമന്‍സ് നല്‍കുക. വിന്‍ഡോ എസികള്‍ക്ക് താരതമ്യേന വില കുറവാണ്. മറ്റ് എസിയേക്കാള്‍ ശബ്ദം കൂടുതലാണ് എന്നത് മാത്രമാണ് ഇവയുടെ ന്യൂനത. അംഗീകൃത ഡീലറില്‍ നിന്നും വേണം എസി വാങ്ങുവാന്‍. കൃത്യമായ സര്‍വീസ് ലഭിക്കാനും ഇത് സഹായിക്കും. വാങ്ങാന്‍ ഉദ്ദേശിക്കുന്ന എസിയുടെ പെര്‍ഫോമന്‍സ്,സര്‍വീസ്,ഓഫറുകള്‍ എന്നിവയെപറ്റിയുള്ള വിശദാംശങ്ങളും മറ്റ് വിവരങ്ങളും ഉപയോക്താക്കളില്‍ നിന്നും ചോദിച്ചറിയുന്നതും നല്ലതാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉഷ്ണതരംഗം പിൻവാങ്ങി, കടുത്ത ചൂട് തിങ്കളാഴ്ച വരെ മാത്രം, ചൊവ്വാഴ്ച മുതൽ സംസ്ഥാനമെങ്ങും ഇടിമിന്നലോട് കൂടിയ മഴ