തിരുവനന്തപുരത്ത് ബസ്സുകള്‍ക്കിടയില്‍ കുടുങ്ങി കാല്‍നടയാത്രക്കാരന്‍ മരിച്ചു. കേരള ബാങ്ക് ജീവനക്കാരന്‍ ഉല്ലാസ് ആണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുമ്പോള്‍ ബസ്സുകള്‍ക്കിടയില്‍ അകപ്പെടുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ്സിനും സ്വകാര്യ ബസ്സിനും ഇടയിലാണ് ഉല്ലാസ് അകപെട്ടത്. കോവളം ഭാഗത്ത് നിന്ന് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് പഴവങ്ങാടിയില്‍ നിന്നും യൂടേണ്‍ എടുക്കുമ്പോള്‍ ഉല്ലാസ് മുന്‍ഭാഗത്ത് നില്‍ക്കുകയായിരുന്നു. അതേസമയം മറ്റൊരു സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസ്സിനെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ രണ്ടു ബസ്സുകള്‍ക്കിടയില്‍ ഉല്ലാസ് ഞെരിഞ്ഞുപോകുകയായിരുന്നു.
അപകടം നടന്നതിന് പിന്നാലെ പോലീസ് വാഹനത്തില്‍ ഉല്ലാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പ്രാഥമിക ചികിത്സ നല്‍കുമ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നു.