Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ട് വയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: കൊലപ്പെടുത്തിയത് അമ്മാവന്‍

ദേവേന്ദുവിന്റെ മൃതദേഹം വീടിനു സമീപമുള്ള കിണറ്റില്‍ നിന്ന് കണ്ടെത്തുകയായിരുന്നു

Thiruvananthapuram Child murder Case

രേണുക വേണു

, വ്യാഴം, 30 ജനുവരി 2025 (15:34 IST)
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തിയത് അമ്മാവന്‍. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു ആണ് കൊല്ലപ്പെട്ടത്. ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാര്‍ ആണ് കൊലപാതകം നടത്തിയതായി സമ്മതിച്ചത്. ജീവനോടെ കുഞ്ഞിനെ കിണറ്റില്‍ ഇട്ടുവെല്ല് ഹരികുമാര്‍ പൊലീസിനോടു സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. 
 
അതേസമയം കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. കുട്ടിയുടെ മാതാപിതാക്കളെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. 
 
ദേവേന്ദുവിന്റെ മൃതദേഹം വീടിനു സമീപമുള്ള കിണറ്റില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സമീപത്തെ കിണറ്റില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ 5.15-ഓടെയാണ് ദേവേന്ദുവിനെ കാണാതായതായി പരാതിയ ഉയര്‍ന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാതായെന്നായിരുന്നു പരാതി. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 
 
കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കിണറിന് കൈവരികളുണ്ട്. അതിനാല്‍ത്തന്നെ കുട്ടിക്ക് അപകടം പറ്റിയതാകാന്‍ വഴിയില്ലെന്ന് പൊലീസ് തുടക്കത്തിലേ കണ്ടെത്തിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യയുടെ വിവാഹേതര ബന്ധത്തിലെ കുട്ടിയുടെ നിയമപരമായ പിതാവ് ഭർത്താവ് തന്നെ: സുപ്രീം കോടതി