Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി; പിന്നില്‍ ബിജെപിയെന്ന് സിപിഎം

Thiruvananthapuram local News

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 28 മാര്‍ച്ച് 2024 (11:31 IST)
തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി.  കമുകിന്‍കുഴി സ്വദേശി 24 കാരനായ സുജിത്തിനാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. ആക്രമകാരികള്‍ സുജിത്തിന്റെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗമാണ് സുജിത്ത്. സുജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
 
തിരഞ്ഞെടുപ്പ് പോസ്റ്റര്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് വിവരം. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാര്‍ജിനിട്ടിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് കട്ടിലിനു തീപിടിച്ചു; ഉറങ്ങിക്കിടന്ന നാലു കുട്ടികള്‍ എന്തു മരിച്ചു