Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി നിശ്ശബ്ദം; കേരളം നാളെ വിധിയെഴുതും

നിശ്ശബ്ദ പ്രചാരണം കഴിഞ്ഞു കേരളം നാളെ പോളിങ് ബൂത്തിലേക്കു നീങ്ങും

തിരുവനന്തപുരം
തിരുവനന്തപുരം , ഞായര്‍, 15 മെയ് 2016 (10:43 IST)
തെരഞ്ഞെടുപ്പിന്  ഇനി  ഒരു  നാള്‍. ഇന്നത്തെ നിശ്ശബ്ദ  പ്രചാരണം കഴിഞ്ഞു കേരളം നാളെ പോളിങ് ബൂത്തിലേക്കു നീങ്ങും. നാളെ ഏഴ് മണിക്കാണ് വോട്ടിംഗ് ആരംഭിക്കുക. സംസ്ഥാനത്തെ പ്രശ്‌ന ബാധിത ബൂത്തുകളില്‍ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.
 
രണ്ടു മാസത്തിലധികം നീണ്ട പ്രചാരണത്തിനൊടുവിലാണു രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 140 നിയോജക മണ്ഡലങ്ങളും പോരാട്ടച്ചൂട്  പാരമ്യത്തിലെത്തിയപ്പോള്‍. കേരളം കണ്ടത് പതിവു വിട്ടൊരു തെരഞ്ഞെടുപ്പ് രീതിയായിരുന്നു‍. 25608720 വോട്ടര്‍മാരാണു നാളെ വിധിയെഴുതുന്നത്. 1203 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. 21,498 പോളിംഗ്  ബൂത്തുകള്‍ വിധിയെഴുത്തിനു തയാറാകുന്നു.
 
സംസ്ഥാനരാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പിനാണ് ഇത്തവണ സാക്ഷിയാകുന്നത്. യുഡിഎഫിനും എല്‍ഡിഎഫിനും ഒപ്പം ബിജെപിക്കും ബിഡിജെഎസിനും നിലനില്‍പ്പിനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. മാറിമാറി വന്ന തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ തെരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കിയിട്ടുണ്ട്. സിനിമാതാരങ്ങള്‍ മുതല്‍ മാധ്യമപ്രവര്‍ത്തകരും കായികതാരവും വരെ സ്ഥാനാര്‍ത്ഥികളായി‍. വോട്ട് തേടി സൂപ്പര്‍താരങ്ങള്‍ മണ്ണിലിറങ്ങി. സൈബര്‍  ഇടങ്ങളില്‍  നേതാക്കന്‍മാര്‍ ഏറ്റുമുട്ടി. ചുമരെഴുത്തുകള്‍ ട്രോളുകള്‍ക്കു വഴിമാറി. ദേശീയ നേതാക്കള്‍ തമ്മില്‍ വാക് പോരുകള്‍ നടന്നു. മുന്നണികള്‍ കളം പിടിക്കാന്‍ മത്സരിച്ചപ്പോള്‍ സോളാര്‍ അടക്കമുള്ള അഴിമതി വിഷയങ്ങളും മദ്യനിരോധനവും  അക്രമരാഷ്ട്രീയവും വിട്ട് സംവാദങ്ങള്‍ സൊമാലിയയിലും ലിബിയയിലും വരെയെത്തി.
 
കൊട്ടിക്കലാശം ശാന്തമായി അവസാനിച്ചെങ്കിലും തെരഞ്ഞെടുപ്പുകഴിയും വരെയും കനത്ത ജാഗ്രതയിലാണ് ജില്ലകള്‍. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകള്‍ ഉള്ളത് കണ്ണൂരാണ്. താരപോരാട്ടങ്ങളുള്ള മണ്ഡലങ്ങളിലേക്കും രാഷ്ട്രീയ കേരളം ഉറ്റുനേക്കുന്നുണ്ട്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിര്‍മ്മാണത്തിലിരുന്ന ഷോപ്പിങ് മാളിന്റെ ചുമർ തകർന്ന് ഏഴ് തൊഴിലാളികൾ മരിച്ചു