Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് 5,657 പ്രചാരണ സാമഗ്രികള്‍ നീക്കി

എ കെ ജെ അയ്യര്‍
ശനി, 28 നവം‌ബര്‍ 2020 (09:05 IST)
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ചു സ്ഥാപിച്ച 5657 പ്രചാരണ സാമഗ്രികള്‍ നീക്കി. ഏഴു സ്‌ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. 5,101 പോസ്റ്ററുകള്‍, 336 ബോര്‍ഡുകള്‍, 220 കൊടികള്‍ എന്നിവയാണു സ്‌ക്വാഡ് ഇതുവരെ നീക്കം ചെയ്തത്.
 
ഇനിയുള്ള 10 ദിവസങ്ങളില്‍ 24 മണിക്കൂറും സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മാതൃകാ പെരുമാറ്റ ചട്ടം സംബന്ധിച്ചു ജില്ലയില്‍ ലഭിച്ച പരാതികള്‍ ഇന്നലെ ചേര്‍ന്ന എം.സി.സി. മോണിറ്ററിങ് സെല്‍ യോഗം പരിശോധിച്ചു. പ്രശ്ന പരിഹാരത്തിന് പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു കൈമാറി.
 
ജില്ല കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി ബി. അശോകന്‍, പൊലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ദിവ്യ വി. ഗോപിനാഥ്, സബ് കളക്ടര്‍ എം.എസ്. മാധവിക്കുട്ടി, നെടുമങ്ങാട് ആര്‍.ഡി.ഒ. എസ്.എല്‍. സജികുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും സെല്‍ കണ്‍വീനറുമായ ത്രേസ്യാമ്മ ആന്റണി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജി. ബിന്‍സിലാല്‍, ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് നോഡല്‍ ഓഫിസറും ഡെപ്യൂട്ടി കളക്ടറുമായ ജി.കെ. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

Rahul Gandhi: രാഹുൽ ഗാന്ധിയെ വിവാഹിതനായും അച്ഛനായും സന്തോഷത്തോടെ കാണാൻ ആഗ്രഹിക്കുന്നു: പ്രിയങ്ക ഗാന്ധി

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

ചക്രവാതച്ചുഴി: ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ഓറഞ്ച് , സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു

ജപ്പാനില്‍ 90ലക്ഷത്തോളം വീടുകള്‍ ഒഴിഞ്ഞുകിടക്കുന്നു, കേരളത്തിലും സമാനസ്ഥിതി, സ്ഥലത്തിന് വില കുത്തനെ ഇടിയും: മുരളി തുമ്മാരുക്കുടി

ബിഎസ്‌സി നഴ്സിംഗ്- പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള പ്രവേശനം: അപേക്ഷിക്കാനുള്ള അവസാന തിയതി ജൂണ്‍ 15

അടുത്ത ലേഖനം
Show comments