ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ സുഹൃത്ത് ഒളിവില്‍. മേഘയുടെ സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്ത് സുരേഷാണ് ഒളിവില്‍ പോയത്. മേഘയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം മലപ്പുറത്തെ വീട്ടിലെത്തിയപ്പോഴാണ് സുകാന്ത് ഒളിവില്‍ പോയതായി അറിയുന്നത്.
സുകാന്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. അന്വേഷണസംഘം മേഘയുടെ ബാങ്ക് അക്കൗണ്ടുകളും ടെലഫോണ്‍ കോളുകളും പരിശോധിക്കുന്നുണ്ട്. മരണത്തിന് തൊട്ടുമുന്‍പ് ദീര്‍ഘനേരം മേഘ സുകാന്തുമായി സംസാരിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് മേഘയുടെ മൃതദേഹം ചാക്കാ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കണ്ടെത്തിയത്.
ഫോണ്‍ ചെയ്തു കൊണ്ട് ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിന്‍ വരുന്നത് കണ്ട് പെട്ടെന്ന് മേഘ ട്രാക്കില്‍ കിടക്കുകയായിരുന്നു എന്നാണ് ലോക്കോ പൈലറ്റ് നല്‍കിയ മൊഴി.