കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഇരുപതോളം പേര്‍ക്ക് പരുക്ക്, ചിലരുടെ നില ഗുരുതരം
തിരുവനന്തപുരം - പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ്സാണ് അപകടത്തില്‍പ്പെട്ടത്
തിരുവനന്തപുരം വട്ടപ്പാറ മരുതൂര്‍ പാലത്തില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റതായും ചിലരുടെ നില ഗുരുതരമെന്നും റിപ്പോര്‍ട്ട്.
തിരുവനന്തപുരം - പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ് എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്.
ബസില്‍ 26 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കുടുങ്ങിക്കിടന്ന ലോറി ഡ്രൈവറെയും കെഎസ്ആര്‍ടിസി ഡ്രൈവറെയും അര മണിക്കൂറോളമെടുത്ത് വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തില്‍ പരുക്കേറ്റ 12 പേരെ ഇതുവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.