Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് മതം പഠിക്കാന്‍ വീട്ടിലെത്തിയ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച സംഭവം: ഉസ്താദിന് 56 വര്‍ഷം കഠിന തടവ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 12 ജൂണ്‍ 2024 (17:30 IST)
തിരുവനന്തപുരം : ഖുറാന്‍ പഠിക്കാന്‍ പോയ പതിനൊന്നുകാരനെ പീഡിപ്പിച്ച കേസിലെ പ്രതി പോത്തന്‍കോട് കല്ലൂരില്‍ കുന്നുകാട് ദാറുസ്സലാം വീട്ടില്‍ അബ്ദുല്‍ ജബ്ബാറിനെ(61 വയസ്സ്) 56 വര്‍ഷം  കഠിനതടവും 75000 രൂപ പിഴയും വിധിച്ചു. പിഴ തുക അടച്ചിലെങ്കില്‍ ഒരു വര്‍ഷവും ഏഴ് മാസം കൂടുതല്‍ കഠിന തടവും അനുഭവിക്കണമെന്ന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍. രേഖ വിധിച്ചു. പിഴ തുക കുട്ടിക്ക് നല്‍കണമെന്ന് വിധിച്ചു.
 
2020 ഒക്ടോബര്‍ മാസത്തിനും 2021 ജനുവരിക്കും ഇടയ്ക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ കുട്ടി പ്രതിയുടെ വീട്ടില്‍ ഖുറാന്‍ പഠിക്കാന്‍ പോകുമായിരുന്നു. ആ സമയം മറ്റ് കുട്ടികളെ വീട്ടിലെ ഹാളില്‍ ഇരുത്തി എഴുതാന്‍ കൊടുത്തതിന് ശേഷം കുട്ടിയെ മാത്രം വീട്ടിലെ മറ്റൊരു മുറിയില്‍ വിളിച്ച് വരുത്തി നിരന്തരം പീഢിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്. മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിക്കുകയും ചെയ്തിരുന്നു. കുട്ടി പലപ്പോഴും എതിര്‍ത്തെങ്കിലും പ്രതി കൂട്ടാക്കീല. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും എന്ന് ഭീഷണിപെടുത്തിയതിനാല്‍ കുട്ടി ആരോടും പീഢന വിവരം പുറത്ത് പറഞ്ഞില്ല.
ഒടുവില്‍ കുട്ടിയുടെ അനുജനെയും പ്രതിയുടെ വീട്ടില്‍ പഠിക്കാന്‍ കൊണ്ടു പോകണം എന്ന് വീട്ടുകാര്‍ പറഞ്ഞപ്പോള്‍ കുട്ടി സമ്മതിച്ചില്ല. തുടര്‍ന്ന് വീട്ടുകാര്‍ അനുജനെ കൂടെ കൊണ്ടുപോകാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ആണ് കുട്ടി പീഢനവിവരം വെളിപെടുത്തിയത്.
പതിനൊന്ന് കാരനെ നിരന്തരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ല എന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു. 
 
പ്രോസിക്യൂഷന് വേണ്ടി സെപ്ഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍എസ് വിജയ് മോഹന്‍ ഹാജരായി. പ്രോസിക്യൂഷന്‍ 21 സാക്ഷികളെ വിസ്തരിച്ചു, 23 രേഖകളും 5  തൊണ്ടിമുതലകളും ഹാജാരക്കി. പോത്തന്‍കോട് പോലീസ് ഉദ്യോഗസ്ഥരായ വി എസ് അജീഷ്, ഡി ഗോപി, ശ്യാം കെ എന്നിവരാണ് കേസ് അന്വേഷിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കർണാടകയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളി നഴ്സിം​ഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

കേരള ബിജെപിക്ക് ഇനി പുതിയ മുഖം, നയിക്കാൻ രാജീവ് ചന്ദ്രശേഖർ

പൊതുനിരത്തിൽ മാലിന്യം തള്ളി; കെട്ട് തുറന്ന് വിലാസം നോക്കി മാലിന്യം തിരിച്ച് വീട്ടിലെത്തിച്ച് ശുചീകരണ തൊഴിലാളികൾ

ഇസ്രായേൽ വ്യോമാക്രമണം; ഹമാസിന്റെ ഉന്നത രാഷ്‌ട്രീയ നേതാവ് കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments