Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരം - മസ്‌ക്കറ്റ് ഒമാന്‍ സര്‍വീസ് പുനരാരംഭിച്ചു

Thiruvananthapuram Muscat Oman Service Restarted
, തിങ്കള്‍, 2 ഒക്‌ടോബര്‍ 2023 (14:28 IST)
തിരുവനന്തപുരത്തു നിന്ന് ഒമാന്‍ എയര്‍ മസ്‌ക്കറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിച്ചു.  ഞായര്‍. ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് ഇപ്പോള്‍ സര്‍വീസ് ആരംഭിച്ചത്.
 
വൈകാതെ തന്നെ ഈ സര്‍വീസുകളൂടെ എണ്ണം  വര്‍ദ്ധിപ്പിക്കും .  ഞായര്‍. ബുധനന്‍ ദിവസങ്ങളില്‍ രാവിലെ 7.45 ന് എത്തി 8.45 ന് തിരികെ പുറപ്പെടും. വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 1.55ന് എത്തി 4.10 ന് തിരിച്ചു പോകും. 
 
ശനിയാഴ്ചകളില്‍ വൈകിട്ട് 2.30 ന് എത്തി 3.30 ന് തിരിച്ചു പോകും. 162 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 737 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടൂറിസം മേഖലയില്‍ അതിശയിപ്പിക്കുന്ന വളര്‍ച്ച; ആഭ്യന്തര വിനോദ സഞ്ചാരം 21 ശതമാനം വര്‍ധിച്ചു