Webdunia - Bharat's app for daily news and videos

Install App

കെ ടി ജലീലിന്റെ സൗദി യാത്ര; തീരുമാനം പ്രവാസി കുടുംബത്തിന്റെ ആശങ്കയെ തുടർന്ന്, കേന്ദ്രത്തിന്റെ നടപടിയിൽ ദുരൂഹതയുണ്ടെന്ന് മുഖ്യമന്ത്രി

കെ ടി ജലീലിന്റെ സൗദി സന്ദർശനം; കേന്ദ്രത്തിന്റെ നിലപാട് ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

Webdunia
വെള്ളി, 5 ഓഗസ്റ്റ് 2016 (15:44 IST)
മന്ത്രി കെ ടി ജലീലിന്റെ സൗദി യാത്ര തീരുമാനിക്കാൻ കാരണം പ്രവാസി കുടുംബത്തിന്റെ ആശങ്കയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ കേന്ദ്രം സ്വീകരിച്ച നിലപാട് ദൗർഭാഗ്യകരമെന്നും പിണറായി വിജയൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
കേരളത്തിൽ തൊഴിൽ ചെയ്യാൻ കഴിയുന്നവരിൽ 10 ശതമാനത്തോളം ആളുകളും പ്രവാസികളാണ്. അതിൽ പകുതിയിലധികം പേരും സൗദിയിലാണുള്ളത്. തൊഴിൽ പ്രശ്നവുമായി ബന്ധപ്പെട്ട് ഇവിടുത്തെ പ്രവാസി കുടുംബം ആശങ്കയിലാണുള്ളത്. അതിനാൽ തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കാനും അവരുമായി സംസാരിക്കാനും കേരളത്തിൽ നിന്നൊരു മന്ത്രി പോകുന്നത് നല്ലതായിരിക്കുമെന്നതിലാണ് ഇങ്ങനൊരു നിലപാട് സ്വീകരിച്ചതെന്ന് പിണറായി വിജയൻ പറഞ്ഞു.
 
സൗദിയിൽ കുടുങ്ങി കിടക്കുന്നവരുടെ കാര്യത്തിൽ കേന്ദ്രം നടപടിയെടുത്തില്ല എന്ന് പരാതിയില്ല. പക്ഷേ ഒരു കേന്ദ്രമന്ത്രി സൗദിയിൽ സന്ദർശനം നടത്തിയ സ്ഥിതിക്ക് സംസ്ഥാനത്ത് നിന്നുമുള്ള  ഒരു മന്ത്രിയെ ഇക്കാര്യത്തിൽ അനുവദിക്കാത്തത് എന്താണെന്ന് മനസ്സിലാകുന്നില്ല.ഇക്കാര്യത്തിൽ ദുരൂഹതയുണ്ട് എന്നാൽ രാഷ്ടീയലക്ഷ്യമുണ്ടെന്ന് കരുതുന്നില്ല എന്നും അത്തരമൊരു നിലപാട് കേന്ദ്രം സ്വീകരിക്കരുതായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രണ്ട് ചതിച്ചു, ഇന്ത്യയ്ക്ക് തിരിച്ചടി: മരുന്നുകൾക്കുൾപ്പടെ ഇറക്കുമതി തീരുവ ചുമത്തി ട്രംപ്

ചിത്രശലഭത്തിന്റെ അവശിഷ്ടങ്ങള്‍ ശരീരത്തില്‍ കുത്തിവച്ചു; ഏഴുദിവസത്തിനുശേഷം 14 വയസ്സുകാരന്‍ മരിച്ചു

മമ്മൂട്ടിയും ഭാര്യയും ഉപരാഷ്ട്രപതിയെ സന്ദര്‍ശിച്ചു; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നാളെ മോഹന്‍ലാലും ഡല്‍ഹിയിലെത്തും

കുട്ടികളിലേക്ക് മോശം ഉള്ളടക്കമെത്തുന്നു, ഒടിടി പ്ലാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം, ഐടി നിയമം പാലിച്ചില്ലെങ്കിൽ നടപടി

ഒരു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ

അടുത്ത ലേഖനം
Show comments