Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്‍ ഡി എഫ് വിജയത്തിന്റെ മാറ്റുകുറയ്ക്കാന്‍ യു ഡി എഫും ബി ജെ പിയും ശ്രമിക്കുന്നു; വടകരയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത് നാടകം: പിണറായി വിജയന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അത്യുജ്ജ്വല വിജയം കൈവരിക്കുമെന്ന സാഹചര്യത്തില്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബി ജെ പിയും യു ഡി എഫും ശ്രമിക്കുകയാണെന്ന് പിണറായി വിജയന്

തിരുവനന്തപുരം
തിരുവനന്തപുരം , ഞായര്‍, 15 മെയ് 2016 (16:15 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അത്യുജ്ജ്വല വിജയം കൈവരിക്കുമെന്ന സാഹചര്യത്തില്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബി ജെ പിയും യു ഡി എഫും ശ്രമിക്കുകയാണെന്ന് പിണറായി വിജയന്‍. ഇത്തരം നീക്കങ്ങള്‍ അവസാന നിമിഷം വരെ പ്രതീക്ഷിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകരും അനുഭാവികളും അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നമുക്ക് ഒരു നിമിഷം പോലും പാഴാക്കാനില്ല. അനുകൂലമായ മുഴുവന്‍ വോട്ടുകളും ഒരു തടസ്സവുമില്ലാതെ ബൂത്തില്‍ എത്തും എന്ന് നമ്മള്‍ ഉറപ്പാക്കണം. പിണറായി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.
 
പിണറായിയുടെ ഫേസ്‌ബുക്കിന്റെ പൂര്‍ണ്ണരൂപം:
 
The job is not yet over; be ALERT; be VIGILANT ; എൽ ഡി എഫിന് അത്യുജ്ജ്വല വിജയം സുനിശ്ചിതമായ സാഹചര്യത്തിൽ അതിൻറെ മാറ്റ് കുറയ്ക്കാനും ജനങ്ങളിൽ തെറ്റിധാരണ സൃഷ്ടിക്കാനും വ്യാപകമായ ശ്രമങ്ങൾ യു ഡി എഫും ബിജെപിയും നടത്തുകയാണ്.
സംസ്ഥാനത്താകെ വൻ തോതിൽ പണവും മദ്യവും ഒഴുക്കുന്നതിനു പുറമേ വ്യാജ നോട്ടീസുകൾ പ്രചരിപ്പിക്കുന്നു. വടകരയിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ നാടകം അതിന്റെ മറ്റൊരു പതിപ്പാണ്. വോട്ടു ചോദിക്കാൻ ചെന്ന് വീട്ടുകാരോട് മോശമായി പ്രതികരിച്ചു മടങ്ങിയ സ്ഥാനാർഥി ആക്രമിക്കപ്പെട്ടു എന്ന് കള്ളക്കഥ പരത്താൻ സംസ്ഥാന മുഖ്യമന്ത്രി തന്നെ തയാറായി. അപഹാസ്യമായ ഇത്തരം രീതികളിൽ നിന്ന് യു ഡി എഫിന്റെ പരാജയ ഭീതി എത്രയാണ് എന്ന് മനസ്സിലാക്കാം.
ഇത്തരം നീക്കങ്ങൾ അവസാന നിമിഷം വരെ പ്രതീക്ഷിക്കണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്ത്തകരും അനുഭാവികളും അതീവ ജാഗ്രത പാലിക്കണം. ഒരു നിമിഷം പോലും പാഴാക്കാതെ, അനുകൂലമായ മുഴുവൻ വോട്ടുകളും ഒരു തടസ്സവുമില്ലാതെ ബൂത്തിൽ എത്തും എന്ന് ഉറപ്പാക്കണം.
യു ഡി എഫ് - എൻ ഡി എ നീക്കുപോക്ക് നേരത്തെ നിലവിലുണ്ട്. അവസാന നിമിഷം ചില മണ്ഡലങ്ങൾ തെരഞ്ഞെടുത്തു കൊടുക്കൽ വാങ്ങലുകൾ നടക്കുന്നുമുണ്ട്. അത്തരം നീക്കങ്ങൾ മറികടക്കുന്നതും എൽ ഡി എഫിന് വലിയ മുൻ തൂക്കം ഉള്ളതുമാണ് കേരളത്തിന്റെ ജനവികാരം. അത് പൂർണ്ണ തോതിൽ പ്രതിഫലിപ്പിക്കാൻ നമ്മുടെയാകെ പങ്കാളിത്തം അനിവാര്യമാണ്. അതിനായി ജാഗരൂകരായി, കര്മ്മ നിരതരായി രംഗത്തിറങ്ങാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത് മുഖ്യമന്ത്രി ജയലളിതയ്ക്കെതിരെ; അമ്മയെ നേരിടാന്‍ മണ്ഡലത്തില്‍ 44 സ്ഥാനാര്‍ത്ഥികള്‍