Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 26 ഫെബ്രുവരി 2025 (16:34 IST)
തിരുവനന്തപുരം വെള്ളനാട് കുളക്കോട് നാലാം ക്ലാസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ദില്‍ഷിതയെന്ന 10 വയസ്സുകാരിയെയാണ് വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസമയം ദില്‍ഷിതയും അനുജത്തിയും മുത്തശ്ശിയുമാണ് വീട്ടിലുണ്ടായിരുന്നത്. കട്ടിയുടെ അമ്മ ജോലിക്ക് പോയതായിരുന്നു. 
 
സഹോദരിയോടൊപ്പം കളിക്കുന്നതിനിടയില്‍ കുട്ടി വാഷ്റൂമില്‍ കയറി വാതിലടച്ചു. പിന്നീട് ഷാള്‍ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ആര്യനാട് പോലീസ് കേസെടുത്തു. പേനയ്ക്കായി സഹോദരിമാര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. 
 
കുട്ടിയെ വെള്ളനാട്ടിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളനാട് ഉറിയക്കോട് വിശ്വദര്‍ശിനി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു. മൃതദേഹം വെള്ളനാട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശ്വാസം: ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു, വെള്ളിയാഴ്ച മുതല്‍ വേനല്‍ മഴ

വെയില്‍ കായുന്ന നെതന്യാഹുവും ട്രംപും, എന്റെ സ്വപ്നത്തിലെ ഗാസ ഇങ്ങനെയാണ്: എ ഐ ജെനറേറ്റഡ് വീഡിയോ പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ്

Kerala Weather: സംസ്ഥാനത്ത് ഇന്നും നാളെയും സാധാരണയെക്കാള്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട, 544 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

'സമരം ചെയ്യുന്നത് ഈര്‍ക്കില്‍ സംഘടനകള്‍': ആശാവര്‍ക്കര്‍മാരുടെ സമരത്തെ വീണ്ടും പരിഹസിച്ച് എളമരം കരിം

അടുത്ത ലേഖനം
Show comments