Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂട്ടേണ്ട മദ്യശാലകള്‍ക്ക് മുന്നില്‍ സുരക്ഷ ഏര്‍പ്പെടുത്തും: ജി സുധാകരന്‍

സുപ്രീംകോടതി വിധി: സംസ്ഥാനത്ത് മദ്യശാലകള്‍ പൂട്ടേണ്ടിവരും

പൂട്ടേണ്ട മദ്യശാലകള്‍ക്ക് മുന്നില്‍ സുരക്ഷ ഏര്‍പ്പെടുത്തും: ജി സുധാകരന്‍
തിരുവനന്തപുരം , ശനി, 1 ഏപ്രില്‍ 2017 (10:13 IST)
സുപ്രീംകോടതി വിധിപ്രകാരം സംസ്ഥാനത്ത് 1825 മദ്യശാലകള്‍ പൂട്ടേണ്ടി വരും. 557 ബിയര്‍ വൈന്‍ പാര്‍ലറുകള്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 159 മദ്യവില്‍പ്പന കേന്ദ്രങ്ങള്‍, 1080 കള്ളുഷാപ്പുകള്‍, 18 ക്ലബ്ബുകള്‍, പഞ്ചനക്ഷത്ര ഹോട്ടലുകളിലുള്ള 11 ബാറുകള്‍ എന്നിങ്ങനെയാണ് പൂട്ടുകയയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യണം.
 
അതില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ 272 കേന്ദ്രങ്ങളില്‍ 180 എണ്ണം മാറ്റണം. ഇതിനകം 46  മദ്യവില്‍പ്പന കേന്ദ്രങ്ങള് മറ്റികഴിഞ്ഞു. 134 ഷോപ്പുകള്‍ നിലവിലുള്ള സ്ഥലത്ത് തുടരാനാകില്ലെന്നും ശനിയാഴ്ച മുതല്‍ 138 ഷോപ്പുകള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കൂ. 
 
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കണ്‍സ്യൂമര്‍ഫെഡിന് 23 ഷോപ്പുകള്‍ മാത്രമേ പ്രവര്‍ത്തകാന്‍ അനുമതി ലഭിക്കുകയുള്ളൂ. വിധി കണ്‍സ്യൂമര്‍ഫെഡിനെ സാരമായി ബാധിക്കില്ലെന്ന് എം.ഡി. എം. രാമനുണ്ണി വ്യക്തമാക്കി. വിധി ബാധകമല്ലാത്ത 10 ഷോപ്പുകള്‍ പുതിയ മാനദണ്ഡപ്രകാരം മാറ്റിയ 13 ഷോപ്പുകളും പ്രവര്‍ത്തിപ്പിക്കന്‍ സാധിക്കും. മാറ്റേണ്ടിയിരുന്ന 29 ഷോപ്പുകളില്‍ 27 എണ്ണത്തിന് പുതിയ സ്ഥലത്തേയ്ക്ക് ലൈസന്‍സ് ലഭിച്ചു. അതില്‍ 16 എണ്ണം മാറ്റി. എഴെണ്ണം മാറ്റുന്നതിന് നടപടികള്‍ തുടരുകയാണ്. പ്രതിഷേധം കാരണം ആറു സ്ഥലങ്ങളില്‍ ഇതുവരെ ഷോപ്പ് തുടങ്ങാനായിട്ടില്ല. കോടതി വിധി ബാധകമായ മദ്യവില്‍പ്പനശാലകള്‍ എത്രയും പെട്ടന്ന് പൂട്ടാന്‍ എക്‌സൈസിന് നിര്‍ദേശം നല്‍കിയതായി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജി സുധാകരന്‍ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എടിഎം സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സേവനങ്ങള്‍ക്കും സര്‍വീസ് ചാര്‍ജ്; സ്വകാര്യബാങ്കുകളുടെ പാത പിന്തുടര്‍ന്ന് എസ്ബിഐയും